വടകര : അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി ഒരു ഫർണ്ണിച്ചർ മാളും . ആർട്ടിക്ക് വടകരയിലേക്ക് വരുന്നു അതിവിപുലമായ ശേഖരവുമായി.

നാട്ടിൽ പുറത്തുകാർക്ക് ഏറെ ദൂരെ പോകേണ്ട, വടകരക്കിനി രാജകീയ പ്രൗഢിയാകും. ഫർണ്ണിച്ചർ രംഗത്ത് 9 വർഷത്തെ സേവന പാരമ്പര്യവുമായി ആർട്ടിക്ക് ഫർണ്ണിച്ചറിൻ്റെ അഞ്ചാമത്തെ ഷോറൂം വടകരയിൽ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു.
ജനപ്രിയ ഇന്ത്യൻ ബ്രാൻ്റുകളുടേയും ഇറക്കുമതി ചെയ്ത ഫർണ്ണിച്ചറുകളുടേയും അതിവിപുലമായ ശേഖരവുമായാണ് ആർട്ടിക്ക് വടകരയിൽ എത്തുന്നത്.
ദേശീയപാതയിൽ നോർത്ത് പാർക്കിന് സമീപം ഒയാസിസ് ട്രേഡ് സെൻ്ററിൽ ആണ് ആർട്ടിക്ക് ഒരുങ്ങുന്നത്. ഓഗസ്റ്റ് 16ന് രാവിലെ 11.30 ന് കെ മുരളീധരൻ എം പി ഉദ്ഘാടനം നിർവ്വഹിക്കും.
വടകര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കെ.പി ബിന്ദു , രാഷ്ട്രീയ ,സാമുഹിക, വ്യാപാര രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരാവും. മികച്ച ഫർണ്ണിച്ചറുകൾ ആകർഷണീയമായ വിലക്ക് ആർട്ടിക്കിൽ ലഭ്യമാകും.
അതിവിശാലമായ ഷോറും ,സൗകര്യപ്രദമായ കാർ പാർക്കിംങ്ങ് ഏരിയയും ആർട്ടിക്കിൻ്റെ സവിശേഷതയാണ്.
മംഗലാപുരം, കാസർകോഡ്, കാഞ്ഞങ്ങാട് ,ഉപ്പള എന്നിവിടങ്ങളിലെ വിജയത്തിന് ശേഷമാണ് ആർട്ടിക്ക് വടകരയുടെ മനസ്സ് കീഴടക്കാനെത്തുന്നത്. വിളിക്കൂ : 8989932323
9 years of service experience; Arctic Furniture's 5th showroom in Vadakara