വേളം : അൽസഹ്റ സെൻട്രൽ സ്കൂളിലും റിപ്പബ്ലിക് ദിനാഘോഷം. തീക്കുനിലെ കൊയൂറക്കുന്നിൽ നടത്തിയ 'വീട്ടുമുറ്റം' പരിപാടി മികച്ചതായി.ഇന്ത്യ ഒരു പരമാധികാര സ്വാതന്ത്ര രാഷ്ട്രമാണ്. നാം അനുഭവിക്കുന്ന സ്വാതത്രത്തിന് പിന്നിൽ ഒരു പാട് മനുഷ്യരുടെ പോരാട്ടവും ത്യാഗവുമുണ്ട്. സ്വാതന്ത്ര്യം അത്ര മാത്രം പ്രധാനപ്പെട്ടതാണ്.


ധീര നേതാക്കൾ ചെയ്ത ത്യാഗങ്ങളെ ബഹുമാനിക്കുകയും വിദേശ ശക്തികൾക്ക് മുന്നിൽ തലയുയർത്തി പിടിക്കാനും നമുക്ക് സാധിക്കണമെന്ന് വേളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സി ബാബു മാസ്റ്റർ പറഞ്ഞു. അൽ സഹ്‌റ സെൻട്രൽ സ്കൂൾ തീക്കുനിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിനത്തിൽ കൊയൂറ കുന്നിൽ നടത്തിയ വീട്ട് മുറ്റം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മൾ എവിടെയായിരുന്നാലും ഇന്ത്യക്കാരായി ഇരിക്കണം. നമ്മുടെ പൈതൃകത്തെയും ദേശിയ ധാർമികതെയും സമ്പന്നമാക്കാനും സംരക്ഷിക്കാനും കഴിയുന്നതെല്ലാം നമ്മൾ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. അൽ സഹ്‌റ ചെയർമാൻ യൂസുഫ് പള്ളിയത്ത് അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ഐ രാജൻ മുഖ്യ പ്രഭാഷണം നടത്തി.
ഒ. കെ റിയാസ് മാസ്റ്റർ, പി ഫസ്ന ടീച്ചർ, ഷബീബ മുക്കം, ശബാന ബഷീർ, എൻ സമീറ ടീച്ചർ, ജസ്‌രിയ ടീച്ചർ, സുമയ്യ ഷാഫി, യാസിറ ടീച്ചർ, ഷഫീഖ് താറോപ്പൊയിൽ, സാദത്ത് എ ടി, മൊയ്‌തു നമ്പാൻ പൊയിൽ, രഹ്‌ന ഷഹീർ എന്നിവർ സംസാരിച്ചു.
backyard; Our heritage and morals must be enriched. KC Babu Master