---
title: "ബിജെപി കുറ്റ്യാടി മണ്ഡലം പദയാത്രയ്ക്ക് പുറമേരിയിൽ തുടക്കമായി"
english_title: "BJP's Kuttyadi Constituency Padayatra has started in Puyumari"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/93241/bjps-kuttyadi-constituency-padayatra-has-started-in-puyumari"
published_at: "2023-01-29T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d68b112aedc_b_j_p_pic.jpg"
keywords: []
---

# ബിജെപി കുറ്റ്യാടി മണ്ഡലം പദയാത്രയ്ക്ക് പുറമേരിയിൽ തുടക്കമായി

> **Lead Summary:** **പുറമേരി:** ബിജെ പി കുറ്റ്യാടി മണ്ഡലം പദയാത്രയ്ക്ക് പുറമേരിയിൽ തുടക്കമായി . ജില്ലാ അദ്ധ്യക്ഷൻ അഡ്വ: വി കെ സജീവൻ മണ്ഡലം പ്രസിഡണ്ട് ഒ പി മഹേഷിന് ബി ജെ പി പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ബി ജെ പി കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.സുരേന്ദ്രൻ മാസ്റ്റർ മുഖ്യ ഭാഷണം നടത്തി.

## Article Content

**പുറമേരി:** ബിജെ പി കുറ്റ്യാടി മണ്ഡലം പദയാത്രയ്ക്ക് പുറമേരിയിൽ തുടക്കമായി . ജില്ലാ അദ്ധ്യക്ഷൻ അഡ്വ: വി കെ സജീവൻ മണ്ഡലം പ്രസിഡണ്ട് ഒ പി മഹേഷിന് ബി ജെ പി പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ബി ജെ പി കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.സുരേന്ദ്രൻ മാസ്റ്റർ മുഖ്യ ഭാഷണം നടത്തി.

സംസ്ഥാന കൗൺസിൽ അംഗം ടി കെ പ്രഭാകരൻ മാസ്റ്റർ അധ്യക്ഷനായി. സ്വന്തമായി ജീപ്പ് നിർമ്മിച്ച് മികവ് തെളിയിച്ച വാകര ജെ.ടി.എസ് സി ലെ പത്താം ക്ലാസ്സ് വിദ്യാർഥി തേജസ്സി നെ യോഗത്തിൽ അനുമോദിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി എൻ കെ രാജഗോപാൽ സ്വാഗതവും പുറമേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് രാധാകൃഷ്ണൻ കെ.കെ നന്ദിയും പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗം എം എം രാധാകൃഷ്ണൻ മാസ്റ്റർ ആശംസ അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/93241/bjps-kuttyadi-constituency-padayatra-has-started-in-puyumari)