Featured

ഇരട്ടമധുരം; മലയോരത്തിന്റെ അഭിമാനമായി മരുതോങ്കര

News |
Feb 15, 2023 11:11 PM

മരുതോങ്കര: മലയോരത്തിന്റെ അഭിമാനമായി മരുതോങ്കര. സംസ്ഥാനത്തെ മികച്ച തദ്ദേശസ്ഥാപനങ്ങൾക്കുള്ള ജില്ലാ തല സ്വരാജ്‌ ട്രോഫി പുരസ്‌കാരത്തിൽ മരുതോങ്കര പഞ്ചായത്ത് ഒന്നാമത്തെത്തി. കൂടാതെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള മഹാത്മാ പുരസ്കാരത്തിനുള്ള രണ്ടാം സ്ഥാനവും മരുതോങ്കര ക്കാണ് ലഭിച്ചത്.

ചേമഞ്ചേരി ഗ്രാമ പഞ്ചായത്താണ് ജില്ലയിലെ രണ്ടാമത്തെ മികച്ച ഗ്രാമപഞ്ചായത്ത്. ദേശീയപ്രക്ഷോഭകാലം മുതലേ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെയും കല-സാംസ്കാരികരംഗങ്ങളിലെ മാതൃകാപരമായ പ്രവർത്തനങ്ങളിലും മുന്നിട്ട് നിന്നിരുന്ന ഒരു പ്രദേശമാണ് ചേമഞ്ചേരി.

കാപ്പാടും പൂക്കാട് കലാലയവും നിരവധി കലാസാംസ്കാരികനായകരുടെ ജന്മഭൂമിയുമായ ഇവിടെ മുമ്പും അംഗീകാരങ്ങൾ ഗ്രാമപഞ്ചായത്തിനു ലഭിച്ചിട്ടുണ്ട് . ഉൽപാദനമേഖലയിലും പശ്ചാത്തല സേവനങ്ങളിലും എടുത്തുപറയാവുന്ന നേട്ടങ്ങൾ കൈവരിച്ചതിന്റെ സ്ഥലമാണ് ഈ അംഗീകാരം.

ഈ ശ്രമങ്ങൾക്ക് ഊർജ്ജമായി നിന്ന പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെയും നേതൃത്വം നൽകിയ സെക്രട്ടറിമാരെയും സഹകരിച്ച ജീവനക്കാരെയും നാട്ടുകാരെയും 2023 ഫെബ്രുവരി 19ന് പഞ്ചായത്ത് ദിനാഘോഷത്തോടൊപ്പം പാലക്കാട് തൃത്താല വച്ച നടക്കുന്ന പരിപാടിയിൽ അനുമോദിക്കുന്നു.

മികച്ച ഗ്രാമപഞ്ചായത്തിനുള്ള മഹാത്മ പുരസ്കാരത്തിന് ജില്ലയിൽ നിന്നും നാല് പഞ്ചായത്തുകൾ തിരഞ്ഞെടുക്കപ്പെട്ടു. മാവൂർ ഗ്രാമപഞ്ചായത്തിനാണ് ഒന്നാം സ്ഥാനം.കായക്കൊടി,മരുതോങ്കര, ചക്കിട്ടപ്പാറ പഞ്ചായത്തുകൾ രണ്ടാം സ്ഥാനം പങ്കിട്ടെടുത്തു.

2021- 2022 വർഷത്തെ സംസ്ഥാനത്തെ മികച്ച ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾക്ക് നൽകുന്ന സ്വരാജ് ട്രോഫി പുരസ്കാരത്തിനായി ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളും 12 ബ്ലോക്ക് പഞ്ചായത്തുകളും ഏഴ് മുനിസിപ്പാലിറ്റികളും കോർപ്പറേഷനും നിശ്ചിത സമയത്തിനുള്ളിൽ എൻട്രികൾ ഓൺലൈനായി സമർപ്പിച്ചിരുന്നു. മരുതോങ്കര ഗ്രാമപഞ്ചായത്തിന്റെ അഭിമാന നേട്ടത്തിൽ ആഹ്ലാദിക്കുകയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജിത്ത്.കെ യും ഭരണ സമിതി അംഗങ്ങളും.

double melody Maruthonkara is the pride of the hills

Next TV

Top Stories