കക്കട്ടിൽ: പാറയിൽ എൽപി സ്കൂളിൽ നല്ല പാഠം പദ്ധതിക്ക് തുടക്കം. കൊടും വേനലിൽ ദാഹജലത്തിനായി അലയുന്ന പക്ഷികൾക്കായി കുടിവെള്ളമൊരുക്കി.


'കിളികൾക്ക് തെളിനീര്' എന്ന ശീർഷകത്തിൽ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. കത്തിജ്വലിക്കുന്ന വേനലിൽ വലിയ ആശ്വാസമായി പറവകൾക്ക്. സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ ഉൾപ്പെടെ പങ്കെടുത്തു.
good lesson Start of LP School in Para