പാടശേഖരം സന്ദർശിച്ചു; കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമെന്ന് എം എൽ എ

പാടശേഖരം സന്ദർശിച്ചു; കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമെന്ന് എം എൽ എ
Mar 27, 2023 05:36 PM | By Athira V

കുറ്റ്യാടി: നിയോജക മണ്ഡലത്തിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതം. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ടും, കുറ്റ്യാടി ഇറിഗേഷൻ ജലവിതരണവുമായി ബന്ധപ്പെട്ടും, കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.


 കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ ജലവിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട് എന്ന് സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ യോഗത്തിൽ അറിയിച്ചു. വേളം ഗ്രാമപഞ്ചായത്തിൽ ചേരാപുരം ഭാഗത്ത് നെൽകൃഷി -കൊയ്ത്ത് നടക്കുന്നതിനാൽ വെള്ളം തുറന്നുവിടാൻ പറ്റാത്ത സാഹചര്യമുണ്ടെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.


പുറമേരി ഗ്രാമപഞ്ചായത്തിൽ വെള്ളം എത്താത്ത കനാലുകളിൽ മുൻ നിശ്ചയിച്ച പ്രകാരം മാർച്ച് 30ന് തന്നെ വെള്ളം തുറന്നു വിടാനും , മണിയൂരിലെ പ്രശ്നങ്ങൾ വിലയിരുത്തുന്നതിന് പ്രദേശം സന്ദർശിക്കാനും യോഗത്തിൽ ധാരണയായി . വള്ളിയാട് ,കടമേരി ഭാഗങ്ങളിൽ 26 -3 -2023 ജല വിതരണം ആരംഭിച്ചതായും, ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചില സ്ഥലങ്ങളിൽ വാൽവുകൾ തകർക്കപ്പെട്ടത് ജലവിതരണത്തെ ബാധിച്ചതായി യോഗത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചു.


കനാലിൽ മാലിന്യങ്ങൾ ഉള്ള സ്ഥലത്ത് അവ അടിയന്തരമായി നീക്കം ചെയ്യുന്നതിനും യോഗത്തിൽ ധാരണയായി . തുടർന്ന് മണിയൂർ ഗ്രാമപഞ്ചായത്തിലെ മണിയൂർ പാടശേഖരം സന്ദർശിച്ച്, കുറ്റ്യാടി ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൃഷിക്കാരുമായി പ്രശ്നങ്ങൾ ചർച്ച ചെയ്തു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ പുനരുദ്ധാരണത്തിനായി അനുവദിച്ച പദ്ധതിയുടെ ടെൻഡർ ഉടൻ പബ്ലിഷ് ചെയ്യുമെന്നും യോഗത്തിൽ തീരുമാനിച്ചു.

കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും കുടിവെള്ള വിതരണത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി പ്രസിഡണ്ടുമാർ അറിയിച്ചു. എം എൽ എ യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കുറ്റ്യാടി നിയോജകമണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, ജനപ്രതിനിധികൾ ,വടകര തഹസിൽദാർ, കുറ്റ്യാടി ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ,അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ , അസിസ്റ്റൻറ് എൻജിനീയർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Visited the Padasekara; MLA said that the measures to solve drinking water shortage are vigorous

Next TV

Related Stories
പൊതുജനങ്ങൾക്കിടയിൽ വായന സംസ്കാരം വളർത്തിയെടുക്കണം -സോമൻ കടലൂർ

Jul 14, 2025 06:09 PM

പൊതുജനങ്ങൾക്കിടയിൽ വായന സംസ്കാരം വളർത്തിയെടുക്കണം -സോമൻ കടലൂർ

പൊതുജനങ്ങൾക്കിടയിൽ വായന സംസ്കാരം വളർത്തിയെടുക്കണമെന്ന് എഴുത്തുകാരൻ സോമൻ കടലൂർ...

Read More >>
പട്ടികജാതി ക്ഷേമ ഫണ്ടുകൾ നൂറ് ശതമാനം വിനിയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം -മോണിറ്ററിംഗ് യോഗം

Jul 14, 2025 05:26 PM

പട്ടികജാതി ക്ഷേമ ഫണ്ടുകൾ നൂറ് ശതമാനം വിനിയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം -മോണിറ്ററിംഗ് യോഗം

പട്ടികജാതി ക്ഷേമ ഫണ്ടുകൾ നൂറ് ശതമാനം വിനിയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മോണിറ്ററിംഗ്...

Read More >>
നന്മകള്‍ തുടരും; ഉമ്മന്‍ ചാണ്ടി മനസ്സില്‍ നിന്ന് മായാത്ത നേതാവ് -ഷാഫി പറമ്പില്‍ എം.പി

Jul 14, 2025 04:11 PM

നന്മകള്‍ തുടരും; ഉമ്മന്‍ ചാണ്ടി മനസ്സില്‍ നിന്ന് മായാത്ത നേതാവ് -ഷാഫി പറമ്പില്‍ എം.പി

ഉമ്മന്‍ ചാണ്ടി മനസ്സില്‍ നിന്ന് മായാത്ത നേതാവാണെന്ന് ഷാഫി പറമ്പില്‍...

Read More >>
മുഅല്ലിം ഡെ; കക്കട്ടിൽ റെയ്ഞ്ചു തല ഉദ്ഘാടനം ശ്രദ്ധേയമായി

Jul 14, 2025 12:32 PM

മുഅല്ലിം ഡെ; കക്കട്ടിൽ റെയ്ഞ്ചു തല ഉദ്ഘാടനം ശ്രദ്ധേയമായി

മുഅല്ലിം ഡെ, കക്കട്ടിൽ റെയ്ഞ്ചു തല ഉദ്ഘാടനം ശ്രദ്ധേയമായി...

Read More >>
മത്സ്യകര്‍ഷക സംഗമം; കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിൽ മികച്ച മത്സ്യ കര്‍ഷകരെ ആദരിച്ചു

Jul 14, 2025 12:23 PM

മത്സ്യകര്‍ഷക സംഗമം; കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിൽ മികച്ച മത്സ്യ കര്‍ഷകരെ ആദരിച്ചു

കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിൽ മികച്ച മത്സ്യ കര്‍ഷകരെ ആദരിച്ചു...

Read More >>
വികസന മുന്നേറ്റം; മദ്റസാ ഡിജിറ്റൽ ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു

Jul 14, 2025 10:27 AM

വികസന മുന്നേറ്റം; മദ്റസാ ഡിജിറ്റൽ ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു

മദ്റസാ ഡിജിറ്റൽ ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു...

Read More >>
Top Stories










News Roundup






//Truevisionall