കക്കട്ടിൽ: വിരമിക്കുന്ന അധ്യാപകർക്ക് കെ.പി.എസ്.ടി.എ. കുന്നുമ്മൽ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കെ.പി.സി.സി. അംഗം വി.എം. ചന്ദ്രൻ ഉദ്ഘാടനംചെയ്തു. പി. സാജിദ് അധ്യക്ഷനായി.

കെ. ഹാരിസ്, പി.എം. ഷിജിത്ത്, പി. ജമാൽ, മനോജ് കൈവേലി, വി. വിജേഷ്, ഡൊമനിക് കൊളത്തൂർ, ഇ. ഉഷ, ടി.വി. രാഹുൽ, പി.കെ. ഷമീർ, പി. വിനോദൻ, എൻ. അജേഷ്, അനൂപ് കാരപ്പറ്റ, ഗിരീഷ് ബാബു എന്നിവർ സംസാരിച്ചു.
നരിപ്പറ്റ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്കും ലാബ് അസിസ്റ്റന്റിനും വിദ്യാഭ്യാസസമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. എൽ.എസ്.എസ്., യു.എസ്.എസ്. നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ബീന ഉദ്ഘാടനംചെയ്തു. വി. നാണു ഉപഹാരങ്ങൾ നൽകി. ഷാജു ടോം പ്ലാക്കൽ അധ്യക്ഷനായി. വി.പി. പ്രദീപ്കുമാർ, ടി.പി. വിശ്വനാഥൻ, കെ.എം. ബീന സംസാരിച്ചു.
Farewell KPSTA for teachers Farewell was given