കുറ്റ്യാടി: കുറ്റ്യാടിയിൽ തിരക്കേറിയ റോഡ് മുറിച്ച് കടക്കാൻ പാട്പെട്ട് കാൽ നടയാത്രക്കാർ . കുറ്റ്യാടി ടൗണിൽ നിന്ന് കോഴിക്കോട് റോഡിലേക്ക് പ്രവേശിക്കുന്നയിടത്താണ് കാൽനടയാത്രക്കാർ ബുദ്ധിമുട്ടുന്നത്. കൂടാതെ സീബ്രാ ലൈൻ പകുതി മാഞ്ഞ നിലയിലാണ്. പക്ഷെ അതൊന്നും ബസ്സുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ വകവെക്കാറില്ല.
ഇതിനിടയിൽ കാൽനട യാത്രക്കാർ പാട് പെടുകയാണ്. ട്രാഫിക് നിയന്ത്രിക്കാൻ ആളുകൾ ഉണ്ടെങ്കിലും അവരുടെ നിർദ്ദേശങ്ങൾ വിലപോകുന്നില്ല. അവരുടെ നിർദ്ദേശം അനുസരിച്ച് ഓഡി മുറിച്ച് കടക്കുന്നവർ വാഹനം ചീറിപ്പാഞ്ഞ് വരുന്നത് കണ്ട് കാൽനടക്കാർ ഓടി രക്ഷപ്പെടുന്ന അവസ്ഥയാണ്.
Petappad Pedestrians struggle to cross the road at Kuttyati