---
title: "കുറിച്ചകം ഇടതു പക്ഷത്തോടൊപ്പം ; വിജയം നുണ പ്രചാരണങ്ങൾ ഭേദിച്ചെന്ന് നേതാക്കൾ"
english_title: "With the left side as mentioned; The leaders said that victory broke the false propaganda"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/118699/with-the-left-side-as-mentioned-the-leaders-said-that-victory-broke-the-false-propaganda"
published_at: "2023-06-01T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64786c2dd548e_L_D_F_.jpg"
keywords: []
---

# കുറിച്ചകം ഇടതു പക്ഷത്തോടൊപ്പം ; വിജയം നുണ പ്രചാരണങ്ങൾ ഭേദിച്ചെന്ന് നേതാക്കൾ

> **Lead Summary:** **കുറ്റ്യാടി : [**വേളം പഞ്ചായത്തിലെ കുറിച്ചകം വാർഡ് ഇടത് പക്ഷത്തോടൊപ്പം തന്നെ. വിജയം ബിജെപിയും യുഡിഎഫും നടത്തിയ നുണ പ്രചാരണങ്ങൾ ഭേദിച്ചെന്ന് നേതാക്കൾ. ഉപതെരഞ്ഞെടുപ്പിൽ സി പി ഐ എമ്മിലെ പി എം കുമാരൻ വിജയിച്ചു.

## Article Content

**കുറ്റ്യാടി : [**വേളം പഞ്ചായത്തിലെ കുറിച്ചകം വാർഡ് ഇടത് പക്ഷത്തോടൊപ്പം തന്നെ. വിജയം ബിജെപിയും യുഡിഎഫും നടത്തിയ നുണ പ്രചാരണങ്ങൾ ഭേദിച്ചെന്ന് നേതാക്കൾ. ഉപതെരഞ്ഞെടുപ്പിൽ സി പി ഐ എമ്മിലെ പി എം കുമാരൻ വിജയിച്ചു.

കുറിച്ചകം ഗവ:എൽ പി സ്കൂളിൽ ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് തുടങ്ങിയ പോളിങ് വൈകുന്നേരത്തോടെയാണ് സജീവമായത്.എൽ ഡി എഫ് സ്ഥാനാർത്ഥിയായി സി പി ഐ എം ലെ പി എം കുമാരൻ മാസ്റ്ററും യു ഡി എഫ് സ്ഥാനാർത്ഥിയായി ലീഗിലെ ശാനിബ് ചെമ്പോടും ബി ജെ പി സ്ഥാനാർത്ഥിയായി ടി എം ഷാജുവുമാണ് മത്സരിച്ചത്.

ഇന്നലെ പൂളക്കൂൽ വേളം പഞ്ചായത്ത് എ കണാരൻ സ്മാരക കമ്മ്യൂണിറ്റി ഹാളിൽ നടന്ന വോട്ടെണ്ണലിൽ സി പി ഐ എമ്മിലെ പി എം സ്ഥാനാർഥിയായ കുമാരൻ വിജയിച്ചതായി പ്രഖ്യാപിച്ചു . ഒപ്പം വിജയിച്ച സ്ഥാനാർഥിയെ ഹാരമണിയിച്ച് എൽ ഡി എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനവും നടത്തി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/118699/with-the-left-side-as-mentioned-the-leaders-said-that-victory-broke-the-false-propaganda)