കുറ്റ്യാടി : (kuttiadinews.in) കായക്കൊടി പഞ്ചായത്തിലെ കോവുക്കുന്ന് വെങ്കലുള്ള തറയിൽ ജില്ലാ പഞ്ചായത്ത് നിർമിച്ച എ കെ ജി ഗ്രന്ഥാലയം വായനാശാല കെട്ടിടവും ജില്ലാ, ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളുടെ പദ്ധതിയായ കളിസ്ഥലവും ഒപ്പം ജില്ലാ പഞ്ചായത്ത് അറ്റകുറ്റ പണി പൂർത്തിയാക്കിയ റോഡുകളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ. പി ഷിജിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി സുരേന്ദ്രൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം കൈരളി എം കെ ശശി , പി ബിജു , ഹരീഷ് , എ റഷീദ് , വി പി നാണു, ദിനേശൻ, എന്നിവർ സംസാരിച്ചു. കെ ഉമ സ്വാഗതവും, എം ടി അജിഷ നന്ദിയും പറഞ്ഞു.
A reading room building was opened at Kayakodi