തളീക്കര : (kuttiadinews.in) ഡി വൈ എഫ് ഐ തളീക്കര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണപരിപാടി യൂണിറ്റ് ഭാരവാഹികൾക്ക് നൽകിക്കൊണ്ട് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനം ചെയ്തു.

മേഖലസെക്രട്ടറി ബിപിൻവാസ് സ്വാഗതം പറഞ്ഞു . ചടങ്ങിൽ അഖിൽ പാലോളി അധ്യക്ഷത വഹിച്ചു . തളീക്കര ലോക്കൽ സെക്രട്ടറി അജിത് കെ പി, പ്രഗീഷ് കെ പി എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ വിജീഷ് കൂട്ടൂർ നന്ദിയും പറഞ്ഞു.
DYFI organized a study festival