കുറ്റ്യാടി: (kuttiadinews.in) മനുഷ്യ പുത്രൻമാർ പിടികൂടി വനം വകുപ്പിൽ ഏൽപ്പിച്ച പാമ്പുകൾക്ക് മാളമില്ല. നാട്ടിലെ പാമ്പുകൾ കാട് കടന്നില്ല,കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിൽ ദുരിതം. കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ പിടികൂടി ഏൽപ്പിച്ച പാമ്പുകൾക്കും മൃഗങ്ങൾക്കും ദുരിത ജീവിതമാണ് .

ഓഫീസിന്റെ പിൻവശത്തെ തകർന്നകെട്ടിടത്തിനരികിൽ ആഴ്ചകളായി പാമ്പുകൾ ഉൾപ്പടെയുള്ളവയെ പോളിത്തീൻ കവറിൽ കെട്ടിയിട്ട നിലയിലാണ് ഉള്ളത് . കുറ്റ്യാടി, നാദാപുരം മേഖലയുടെ പ്രദേശങ്ങളിൽ നിന്ന് പിടികൂടുന്ന 15 പാമ്പുകളെയെങ്കിലും ഇവിടെ ദിവസവും എത്തിക്കാറുണ്ട്.
എന്നാൽ ഇവിടെ ജീവികളെ താത്കാലികമായി സംരക്ഷിക്കാനുള്ള കൂടുകളോ മറ്റു സംവിധാനങ്ങളോ ഇല്ലാത്തതാണ് ഈ പ്രശ്നത്തിന് കാരണം. പെരുമ്പാമ്പ് , അണലി , രാജവെമ്പാല തുടങ്ങിയ പാമ്പുകളെയും മുള്ളൻ പന്നികളെയുമാണ് ഇവിടെ എത്തിക്കാറുള്ളത്. കവറിൽ കെട്ടിയിട്ട ഇവയ്ക്ക് ആവശ്യമായ കുടിവെള്ളം പോലും ലഭ്യമാകുന്നില്ല.
വടകര താലൂക്കിലെ പഞ്ചായത്തുകളും മുൻസിപ്പാലിറ്റിയും ഉൾപ്പെടുന്ന പ്രദേശമാണ് കുറ്റ്യാടി റേഞ്ച് ഫോറസ്റ്റ് ഓഫീസ് പരിധി. റേഞ്ച് ഓഫീസും വളപ്പും ഒരേക്കറുണ്ട്. താത്കാലിക സൗകര്യമുണ്ടായിട്ടും ജീവികളെ കൃത്യമായ രീതിയിൽ സൂക്ഷിക്കുന്നില്ല. അതിനാൽ റേഞ്ച് ഓഫീസ് പരിധിയിലെ കുടുംബങ്ങൾ ഭീതിയിലാണ്.
Snakes have no burrows; The local snakes did not enter the forest, the Kutyadi forest office is suffering