ചാത്തംങ്കോട്ടുനട: എ. ജെ. ജോൺ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ റോവർ ആന്റ് റെയ്ഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വടകര സർക്കിൾ എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ.പി.പി. രാമചന്ദ്രൻ ബോധവൽക്കരണ ക്ലാസ്സ് നൽകി.
ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ സിജോ എടക്കരോട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ബിന്ദു മൈക്കിൾ, ടി.എം സഹദേവൻ, എയ്ഞ്ചൽ ജേക്കബ് എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.
ക്രിസ്ബിൻ റോയ് സ്വാഗതവും റന്ന ജാസ്മിൻ നന്ദിയും പറഞ്ഞു. ഷാജി അരവിന്ദ്, ജിജി ജേക്കബ് എന്നിവർ നേതൃത്വം നൽകി.
Organized anti-drug awareness in Chathamnkot