വേളം: വേളം ഹയർ സെക്കൻഡറി സ്കൂൾ ഹ്യുമാനിറ്റീസ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ കരിയർ കോർണറിന് തുടക്കമായി. പ്രിൻസിപ്പൽ കെ.ടി അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു.


ക്ലാസ് ലീഡർ റിൻഷ ഫാത്തിമ അധ്യക്ഷയായി. പൂർവ വിദ്യാർഥിയും മദ്രാസ് യൂണിവേഴ്സിറ്റിയിൽ പി.ജി പ്രൊജക്ട് വർക്കിന്റെ ഭാഗമായി ജില്ലാ കലക്ടറോടൊപ്പം അസിസ്റ്റന്റായി പ്രവർത്തിച്ച സായി കൃഷ്ണ കുട്ടികളുമായി സംവദിച്ചു.
കെ.സി അഫ്സൽ ഗൈഡെൻസ് ക്ലാസെടുത്തു. വി.യാസിർ വേളം, എം.കെ ജാഫർ, ടി.സജിൻ, കെ .സി ഷിജു, പി.ശുഐബ്, കെ. കൃഷ്ണപ്രിയ, പി.കെ റഈസ്, ദൃശ്യ, നിവേദ്, നിദ ഫാത്തിമ, ഫിദൽ, അനുവിന്ദ്, ആതിര സംസാരിച്ചു.
#Career #Corner #inaugurated #Velom #School