Aug 11, 2023 12:32 PM

വേളം : വേളം ഗ്രാമ പഞ്ചായത്ത് പാലോടിക്കുന്ന് വാർഡ് ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ഇ പി സലിം വിജയിച്ചു. തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി സി പി എം സ്വതന്ത്രൻ പി പി വിജയനെക്കാൾ 42 വോട്ട് കൂടുതൽ നേടിയാണ് വിജയം.

ഇടതു ദുർഭരണത്തിനെതിരെ കേരളത്തിലെ ജനങ്ങൾ എങ്ങിനെ വിലയിരുത്തുന്നു എന്നതിന്റെ സൂചനയാണ് തന്റെ ഈ വിജയം എന്ന സലിം പറയുന്നു.

സി പി എം എം എൽ എ യുടെ നേതൃത്വത്തിൽ ഭരണ സ്വാധീനമുപയോഗപ്പെടുത്തികൊണ്ട് നടത്തിയ എല്ലാ പ്രലോഭനങ്ങളെയും നിരാകരിച്ചുകൊണ്ടാണ് വോട്ടർമാർ വലിയ ഭൂരിപക്ഷത്തോടെ യു ഡി എഫിനെ വിജയിപ്പിച്ചത്.

സലീമിന് 637 വോട്ടും വിജയന് 591 വോട്ടും ലഭിച്ചപ്പോൾ ബി ജെ പി സ്ഥാനാർത്ഥി ആർ കെ ശങ്കരൻ 16 വോട്ട് മാത്രമാണ് ലഭിച്ചത്. യു ഡി എഫിലെ പി പി സുധാകരൻ ( കോൺഗ്രസ് ) മരണപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

യു ഡി എഫ് മുൻധാരണ പ്രകാരമാണ് ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി മത്സരിച്ചത് . ഗ്രാമ പഞ്ചായത്ത് യു ഡി എഫ് ഭരണസമിതി നടത്തിയ വികസനവും സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികളുമാണ് യു ഡി എഫ് വിജയത്തിന് കാരണമായതെന്ന് യു ഡി എഫ് നേതാക്കൾ പറഞ്ഞു.

#Velam #byelection #result #UDF #EPSalim #retained #seat

Next TV

Top Stories