വേളം : വേളം ഗ്രാമ പഞ്ചായത്ത് വാർഡ് 17 പാലോടിക്കുന്ന് ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ഇ പി സലിം വിജയിച്ചു. ഇ പി സലീമിന്റെ വൻ വിജയം ഇടതു ദുർഭരണത്തിനെതിരെ കേരളത്തിലെ ജനങ്ങൾ എങ്ങിനെ വിലയിരുത്തുന്നു എന്നതിന്റെ സൂചനയാണെന്ന് യു ഡി എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ പറഞ്ഞു.


സി പി എം കുറ്റ്യാടി എംഎൽ എ യുടെ നേതൃത്വത്തിൽ ഭരണ സ്വാധീനമുപയോഗപ്പെടുത്തികൊണ്ട് നടത്തിയ എല്ലാ പ്രലോഭനങ്ങളെയും നിരാകരിച്ചുകൊണ്ടാണ് വോട്ടർമാർ വലിയ ഭൂരിപക്ഷത്തോടെ യു ഡി എഫിനെ വിജയിപ്പിച്ചത്.
വികസന വിപ്ലവം സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന വേളം ഗ്രാമ പഞ്ചായത്ത് ഭരണാസമിതിക്കുള്ള വലിയ അംഗീകാരം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് എന്നും അഹമ്മദ് പുന്നക്കൽ വ്യക്തമാക്കി .
#Velam #byelection #indication #people's #assessment #against #leftmisrule #AhmedPunnakkal