വേളം : വേളം ഗ്രാമ പഞ്ചായത്തും വേളം പഞ്ചായത്ത് കൃഷിഭവനും ചേർന്ന് ചിങ്ങം 1 ന് കർഷക ദിനം ആചരിച്ചു. വിളംബര ജാഥ, മികച്ച കർഷകരെ ആദരിക്കൽ, നാടൻ പാട്ട് അവതരണം എന്നീ പരിപാടികളോടെയാണ് കർഷക ദിനം കൊണ്ടാടിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു.


മികച്ച കർഷകരെ പൊന്നാട അണിയിക്കുകയും ഫലവൃക്ഷ തൈകൾ വിതരണം ചെയ്യുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സി. ബാബു അദ്ധ്യക്ഷനായി.
വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സറീന നടുക്കണ്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സുമ മലയിൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ടി.വി.കുഞ്ഞിക്കണ്ണൻ,
ഗ്രാമ പഞ്ചായത്ത് മെംബർമാരായ എം.സി. മൊയ്തു, അജ്ഞനാ സത്യൻ, പി.പി. ചന്ദ്രൻ കുറുവങ്ങാട്ട് കുഞ്ഞബ്ദുള്ള, വി.പി.ശശി, മഠത്തിൽ ശ്രീധരൻ, സി.രാജീവൻ, കെ.രാഘവൻ പി. ബഷീർ, ടി വി ഗംഗാധരൻ മാഷ് തുടങ്ങിയവർ പ്രസംഗിച്ചു. കൃഷി ഓഫീസർ യു.വി. ദിവ്യ സ്വാഗതവും കൃഷി അസിസ്റ്റന്റ് സുനിത നന്ദിയും പറഞ്ഞു.
പുളക്കൂലി ൽ നിന്ന് ആരംഭിച്ച വിളംബര ജാഥയ്ക്ക് ഗ്രാമ പഞ്ചായത്ത് മൊബർമാരായ സി.പി. ഫാത്തിമ, പി.എം. കുമാരൻ മാസ്റ്റർ, കെ.സി.സിത്താര, ഇ.പി. സലിം,
കാർഷിക വികസന സമിതി അംഗങ്ങളായ സി.എം. കുമാരൻ, കെ.എം.രാജീവൻ, എൻ.കെ.ദിനേശൻ, മാങ്ങോട്ട് കരിം, യുസഫ് പള്ളിയത്ത്, പി.എം. കണാരൻ, നൗഷാദ് കെ.കെ കൃഷി അസിസ്റ്റന്റുമാരായ സജീഷ്, ന വിഷ് തുടങ്ങിയവർ നേതൃത്വം നൽകി.
#Velam #GramPanchayath #occasion #Farmersday