---
title: "വീടാക്രമണ കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം: സി പി ഐ സായാഹ്ന ധർണ്ണ നടത്തി"
english_title: "Defendants in house attack case should be arrested immediately: CPI holds evening dharna"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/14082/defendants-in-house-attack-case-should-be-arrested-immediately-cpi-holds-evening-dharna"
published_at: "2021-12-02T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a8caeb5bb62_dharnna.jpg"
keywords: []
---

# വീടാക്രമണ കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം: സി പി ഐ സായാഹ്ന ധർണ്ണ നടത്തി

> **Lead Summary:** **വേളം: **പളളിയത്തെ ചങ്ങരം കണ്ടി സുനിയെയും കുടുംബത്തെയും വീട്ടിൽ കയറി ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സി പി ഐ വേളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി.

## Article Content

**വേളം: **പളളിയത്തെ ചങ്ങരം കണ്ടി സുനിയെയും കുടുംബത്തെയും വീട്ടിൽ കയറി ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സി പി ഐ വേളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി.

പള്ളിയത്ത് നടന്ന പരിപാടി ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.കെ സത്യൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ, സി കെ ബാബു, ടി സുരേഷ്, എൻ പി സുജിത്ത് എന്നിവർ സംസാരിച്ചു. കെ എം രാജീവൻ, എൻ പി കുഞ്ഞിരാമൻ, എം വിജയൻ ,ടി കണാരൻ,പി റിനിത, കെ സുലോചന, സി രജീഷ്, പി കെ സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/14082/defendants-in-house-attack-case-should-be-arrested-immediately-cpi-holds-evening-dharna)