ആ സ്വപ്നത്തിലേക്കൊരു ആടും; ഗവ.ആയുർവേദ ആശുപത്രിക്ക് മുട്ടനാടുകളെ നൽകി കൃഷ്ണൻ്റെയും ഉഷയുടെയും കുടുംബം

ആ സ്വപ്നത്തിലേക്കൊരു ആടും; ഗവ.ആയുർവേദ ആശുപത്രിക്ക് മുട്ടനാടുകളെ നൽകി കൃഷ്ണൻ്റെയും  ഉഷയുടെയും കുടുംബം
Sep 22, 2021 03:04 PM | By Truevision Admin

കുറ്റ്യാടി : ചരിത്രം കുറിക്കുന്ന ആ സ്വപ്നത്തിലേക്ക് രണ്ട് മുട്ടനാടുകളും നരിപ്പറ്റ ഗവ.ആയുർവേദ ആശുപത്രിക്ക് മുട്ടനാടുകളെ നൽകി കൃഷ്ണൻ്റെയും ഉഷയുടെയും കുടുംബം.

നരിപ്പറ്റ ഗവ.ആയുർവേദ ആശുപത്രിയുടെ നിർമാണ ഫണ്ട് സമാഹരണത്തിന് നാടൊന്നാകെ രംഗത്ത്. പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ പാറക്കെട്ട് അയൽക്കൂട്ടത്തിലെ കാഞ്ഞിരമുള്ള പൊയിലുപറമ്പത്ത് കൃഷ്ണനും കുടുംബവും കല്ലുപുരയിൽ ഉഷയും കുടുംബവും ആശുപത്രി നിർമാണ ഫണ്ടിലേക്ക്‌ മുട്ടനാടുകളെ സംഭാവനചെയ്‌തു.

നരിപ്പറ്റ പഞ്ചായത്ത് ഭരണസമിതിയും സർവകക്ഷികളും ചേർന്ന ജനകീയ കമ്മിറ്റിയാണ് കൈവേലി ടൗണിനോട് ചേർന്ന 30 സെന്റ്‌ സ്ഥലം വിലയ്‌ക്കെടുത്ത് എല്ലാവിധ സൗകര്യങ്ങളോടെയുള്ള ആശുപത്രി നിർമിക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും അയൽസഭകളുടെ നേതൃത്വത്തിലാണ് ഫണ്ട് സമാഹരണം.

പഞ്ചായത്ത് പ്രസിഡന്റ്‌ ബാബു കാട്ടാളി ചെയർമാനും വി നാണു കൺവീനറും ടി പി പവിത്രൻ ട്രഷററും മെഡിക്കൽ ഓഫീസർ ഡോ. വി സജിത്ത്‌ ഭാരവാഹിയുമായ 101 അംഗ നിർമാണ കമ്മിറ്റിയാണ് ഫണ്ട് സമാഹരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

A sheep to that dream; The family of Krishnan and Usha donated lambs to the Govt. Ayurveda Hospital

Next TV

Related Stories
Top Stories