വേളം:(kuttiadinews.in)പഞ്ചായത്തിൽ നിപാ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. അയൽ പഞ്ചായത്തുകളിൽ നിപാ മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് യോഗം ചേർന്നത്.


വേളം ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരുടെ യോഗം ചേർന്നു. ചേർന്ന് സ്ഥിതി വിലയിരുത്തുകയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും ചെയ്തു.
നിർദ്ദേശങ്ങൾ പൊതുജനങ്ങളിൽ എത്തിക്കാൻ മൈക്ക് പ്രചരണം നടത്താനും സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യാനും തീരുമാനിച്ചു. സമ്പർക്കത്തിലുള്ളവരെ ആരോഗ്യ വകുപ്പ് ജീവനക്കാർ ബന്ധപ്പെട്ട് ക്വാറന്റൈനിലാക്കാൻ നടപടികൾ സ്വീകരിച്ചു.
രണ്ട് ദിവസത്തിനുള്ളിൽ മെമ്പർമാരുടെ നേതൃത്വത്തിൽ വാർഡ് തല ജാഗ്രതാ സമിതി വിളിക്കാനും തീരുമാനിച്ചു. വൈസ് പ്രസിഡണ്ട് കെ.സി. ബാബു അദ്ധ്യക്ഷനായി.
ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സുമ മലയിൽ, മെഡിക്കൽ ഓഫീസർ ഡോ: ബിന്ദു, സെക്രട്ടറി ടി.കെ. റഫീഖ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വി.കെ.അബ്ദുള്ള, വി.പി.ശശി, കെ.കെ. അന്ത്രു മാസ്റ്റർ, സി.എം. കുമാരൻ, സി.രാജിവൻ, കെ.രാഘവൻ.കെ.അബ്ദുറഹിമാൻ,
ഗ്രാമ പഞ്ചായത്ത് മെംബർമാരായ എം.സി. മൊയ്തു, അസീസ് കിണറുള്ളതിൽ, പി എം.കുമാരൻ മാസ്റ്റർ, കെ.സി. സിത്താര, പി.പി.ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
#nipa #velamgrama #panchayat #started #defense #activities