കുറ്റ്യാടി:(kuttiadinews.in)നിപ വ്യാപനവുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിൽ ഒ. പി അറിയിച്ചു.

കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ആളുകളിൽ ഭീതി ഉണർത്തും വിധത്തിൽ ഉള്ള സന്ദേശങ്ങൾ കൈ മാറരുതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജനങ്ങൾ കൂടുതൽ ജാഗ്രത പാലിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിലും വ്യാജമായ അറിയിപ്പുകളും മറ്റും ലഭിക്കുന്നത് പൊതുവെ ജനങ്ങൾക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട് .ഈ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു അറിയിപ്പ് നൽകുന്നതെന്നും പ്രസിഡന്റ് ട്രൂ വിഷൻ ന്യൂസിനോട് പറഞ്ഞു
#nipah #fool #people #fakenews