കുറ്റ്യാടി:(kuttiadinews.in)നിപ വ്യാപനവുമായി ബന്ധപ്പെട്ടുള്ള സാമ്പിൾ ശേഖരണം തുടരും. മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് വവ്വാലുകളുടെയും മറ്റ് മൃഗങ്ങളുടെയും സ്രവ സാമ്പിൾ ശേഖരിക്കുന്നത്.


തൊട്ടിൽപ്പാലത്തെ പൈക്കളങ്ങാടിയിൽ നിന്നുമാണ് സാമ്പിൾ ശേഖരിക്കുക. രോഗ ബാധിത പ്രദേശങ്ങളെ കൂടാതെ വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലെയും വവ്വാലുകളുടെ സാമ്പിൾ ശേഖരിക്കും.
അസ്വഭാവികമായി ചത്തു പോകുന്ന വന്യ ജീവികളെ വനം വകുപ്പും ജില്ലാ മൃഗ സംരക്ഷണ വകുപ്പും ചേർന്ന് പോസ്റ്റ്മോർട്ടം, സാമ്പിൾ ശേഖരണം, ശാസ്ത്രീയമായി സംസ്കരണം എന്നിവ നടത്തും.
മൃഗങ്ങളുടെ സാമ്പിൾ കൂടാതെ ഈന്ത്, അടക്ക, എന്നിവയും ശേഖരിച്ചിരുന്നു.കേന്ദ്ര വിദഗ്ധ സംഘവും വനം വകുപ്പും പാലോട് കേരള അഗ്രിക്കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസും ജില്ലാ മൃഗ സംരക്ഷണ വകുപ്പും ചേർന്ന് ചർച്ചകൾ നടത്തി
#nipah #sample #collection #continue #kuttiadi