കുറ്റ്യാടി:(kuttiadinews.in)ടൗണിലെ വാരിക്കുഴിയിൽ ബുദ്ധിമുട്ടി കുറ്റ്യാടി നിവാസികൾ.എം ഐ യു പി സ്കൂളിനടുത്ത ഭീമൻ കുഴികളാണ് നാട്ടുകാർക്കും വാഹനങ്ങൾക്കും ഭീക്ഷണിയാവുന്നത്.നല്ല തിരക്കേറിയ പ്രദേശമാണിത്.


അര അടിയോളം താഴ്ചയിൽ രണ്ട് ഭീമൻ കുഴികളാണ് രൂപപ്പെട്ടത്.റോഡിനടിയിലൂടെയുള്ള ജല വിതരണ പൈപ്പ് തകർന്നതാണ് കുഴി രൂപപ്പെടാൻ കാരണമായതെന്ന് പ്രദേശവാസികൾ പറയുന്നു.
മഴയിൽ കുഴിയിൽ വെള്ളം നിറഞ്ഞാൽ വാഹനങ്ങൾ കുഴിയിൽ വീഴുക പതിവ് കാഴ്ചയാണ്..ചക്രവാഹനക്കാരാണ് കുഴിയിൽ അകപ്പെട്ടത് .
സംസ്ഥാന പാതയായ ഇത് വഴി ദിനം പ്രതി നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. മാത്രമല്ല ഈ വഴി കാൽ നട യാത്രക്കാരുടേയും തിരക്കായിരിക്കും.
പൊതു മരാമത്ത് ഓഫീസിൽ നിന്നും ഏതാണ്ട് 300 മീറ്റർ മാത്രം അകലെയാണ് ഈ കുഴികൾ, അധികാരികൾ ഇനിയും തിരിഞ്ഞു നോക്കാതെ ഇതിനു മുന്നിൽ കണ്ണടക്കുകയാണെങ്കിൽ കൂടുതൽ അപകടങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരും
#stuck #pits #tramps #kuttiadi