നരിപ്പറ്റ:(kuttiadinews.in)നരിപ്പറ്റ ഗ്രാമ പഞ്ചായത്തിൽ ഹെല്പ് ഡെസ്ക് തുറന്നു. നിലവിൽ പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ആണ് പുതിയ സംവിധാനം ആരംഭിച്ചത്.


പഞ്ചായത്തിൽ നിന്ന് ജനങ്ങൾക്ക് കൊടുക്കുന്ന അപേക്ഷ ഫോറങ്ങൾ ഇനി ഇവിടെ നിന്ന് ലഭ്യമാകും.ഭിന്ന ശേഷിക്കാർക്കും വയോജനങ്ങൾക്കും ഇത് വരെ ഉപകാരപ്പെടും.
വൈസ് പ്രസിഡന്റ് ബീന വി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു.സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായായ വി നാണു ,ഷീജ ടി കെ ,മറ്റു ജന പ്രതിനിധികളും പങ്കെടുത്തു.
#help #desk #opened #naripatta #grampanchayat