#velom | വേളം പഞ്ചായത്തിൽ എഞ്ചിനീയറിംഗ് നിയമനം ഇനിയും ഉത്തരവായില്ല

#velom | വേളം പഞ്ചായത്തിൽ എഞ്ചിനീയറിംഗ് നിയമനം  ഇനിയും ഉത്തരവായില്ല
Sep 25, 2023 07:52 PM | By Priyaprakasan

വേളം:(kuttiadinews.in) ഒരു മാസത്തിലേറെ ആയി ഒഴിവ് റിപ്പോർട്ട്‌ ചെയ്തിട്ടും വേളം ഗ്രാമ പഞ്ചായത്തിന്റെ എഞ്ചിനീയറിങ് വിഭാഗത്തിലെ നിയമന ഉത്തരവ് ഇറങ്ങിയില്ല.

ജനങ്ങളെ തീർത്തും ബാധിക്കുന്ന ഈ സമീപനത്തിൽ പെട്ടെന്ന് തന്നെ ഒരു മാറ്റം ഉണ്ടായില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാവും.

പഞ്ചായത്തിന്റെ കീഴിൽ വരുന്ന വർക്കുകൾ എല്ലാം മുന്നോട്ട് പോകാത്ത അവസ്ഥായാണ്. അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു മാറ്റവും ഉണ്ടായില്ല.

താത്കാലികമായി നിയമനം ലഭിച്ച വ്യക്തിയും പൂർണ്ണമായും സഹകരിക്കാത്ത അവസ്ഥായാണ് ഉള്ളത്. .സംസ്ഥാനത്ത് മൊത്തത്തിൽ ഉണ്ടായ ഉദ്യോഗസ്ഥ സ്ഥലമാറ്റത്തിന്റെ ഫലമായി വേളം പഞ്ചായത്തിൽ ഉണ്ടായിരുന്ന അസിസ്റ്റന്റ് എഞ്ചിനിയറെയും ഓവർ സിയറെയും ക്ലാർക്കിനെയും വിടുതൽ നൽകി.

എന്നാൽ പകരം ഉദ്യോഗസ്ഥരെ ഇതുവരെയും നിയമിച്ചിട്ടില്ല. താൽക്കാലികമായി ചാർജ് നൽകിയ എ.ഇ.യും ഒരു ദിവസം വന്നതല്ലാതെ പിന്നീട് വന്നിട്ടില്ല. ഓവർസിയറും കൃത്യമായി എത്താറില്ല.

അസി.എഞ്ചിനീയർ, ഫസ്റ്റ് ഗ്രേഡ് ഓവർസിയർ, തേർഡ് ഗ്രേഡ് ഓവർസികർ, ക്ലാർക്ക് എന്നിവരുടെ ഒഴിവാണിവിടെ ഉള്ളത്. പുതുക്കിയ മാനദണ്ഡമനുസരിച്ച് പുതിയ വീടുകളുടെയും കെട്ടിടങ്ങളുടെയും നിയമങ്ങൾ കർശനവും പിഴയും കൂടുതൽ ആണ്.

നൂറു കണക്കിനാളുകളാണ് കെട്ടിട പെർമിഷനും വേണ്ടിയും കെട്ടിടത്തിന് നമ്പർ ഇടുവിക്കാനും വേണ്ടി കാത്തിരിക്കുന്നത്. അധികൃതരെ നേരിട്ടും അല്ലാതെയും സ്ഥിതിഗതികൾ ധരിപ്പിച്ചിട്ടും ഇതുവരെയും തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ലെന്നും പഞ്ചായത്ത് അധികൃതർ പറയുന്നത്.

#engineering #appointment #notordered #velam Panchayat

Next TV

Related Stories
#Success|വിജയത്തിളക്കം ക്യാൻസർ ബാധിതരോടൊപ്പം

May 15, 2024 11:30 AM

#Success|വിജയത്തിളക്കം ക്യാൻസർ ബാധിതരോടൊപ്പം

എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി സന്തോഷം പങ്കുവെച്ചത് ക്യാൻസർ രോഗികൾക്ക് തന്റെ തലമുടി...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

May 14, 2024 09:05 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#Farewell | അങ്കണവാടി പ്രവർത്തകർക്ക് യാത്രയയപ്പും അനുമോദനവും നൽകി

May 14, 2024 05:44 PM

#Farewell | അങ്കണവാടി പ്രവർത്തകർക്ക് യാത്രയയപ്പും അനുമോദനവും നൽകി

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികളിൽ നിന്നും ദീർഘകാല സേവനത്തിനു ശേഷം വിരമിക്കുന്ന പ്രവർത്തകർക്ക് കുന്നുമ്മൽ ഐ സി ഡി എസ്...

Read More >>
#akshaydeath | അന്വേഷണം ക്രൈംബ്രാഞ്ചിന് ; അക്ഷയ് യുടെ ദുരൂഹ മരണം കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

May 14, 2024 04:51 PM

#akshaydeath | അന്വേഷണം ക്രൈംബ്രാഞ്ചിന് ; അക്ഷയ് യുടെ ദുരൂഹ മരണം കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

കെ.എസ് യൂ എം.ഇ. ടി കോളേജ് യൂണിറ്റ് സെക്രട്ടറിയും കുമ്പള ചോല സ്വദേശിയുമായ അക്ഷയ് യുടെ ദുരൂഹ മരണത്തിൽ കുറ്റ്യാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈം...

Read More >>
#Govthospital | കണ്ണു തുറക്കണം; കുറ്റ്യാടി ഗവ. ആശുപത്രി കവാടത്തിൽ വെള്ളകെട്ട്

May 14, 2024 01:34 PM

#Govthospital | കണ്ണു തുറക്കണം; കുറ്റ്യാടി ഗവ. ആശുപത്രി കവാടത്തിൽ വെള്ളകെട്ട്

പിഡബ്യുഡി യുടെ അശാസ്ത്രീയ റോഡ് നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാരുടെ...

Read More >>
#meeting  | മഴക്കാല പൂർവ്വ ശുചീകരണം: ജില്ലാ തല അവലോകന യോഗം ചേർന്നു

May 13, 2024 10:55 PM

#meeting | മഴക്കാല പൂർവ്വ ശുചീകരണം: ജില്ലാ തല അവലോകന യോഗം ചേർന്നു

ശുചിത്വമിഷന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ജില്ലാതല അവലോകന യോഗം ചേർന്നു....

Read More >>
Top Stories










News Roundup