കുറ്റ്യാടി: (kuttiadinews.in) കുറ്റ്യാടിയ്ക്ക് അടുത്ത് ദേവർകോവിൽ പുഴയിൽ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരൻ മുങ്ങി മരിച്ചു. കുറ്റ്യാടി നടുപ്പൊയിൽ സ്വദേശി മുഹമ്മദ് (15) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം. വടയം നടുപ്പൊയിൽ സ്വദേശി എടക്കാട്ട്കണ്ടി റഫീഖിന്റെ മകൻ മുഹമ്മദ് (15) ആണ് മരിച്ചത്.


ദേവർകോവിൽ കിഴക്കോട്ടിൽ താഴെപുഴയിൽ കുളിച്ചുകൊണ്ടിരിക്കെ ചുഴിയിൽ അകപ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികൾ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദേവർകോവിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു മുഹമ്മദ്. മൃതദേഹം അല്പസമയം മുൻപ് കുറ്റ്യാടി താലൂക്ക് ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.
#student #drowned#takingbath #Kuttiadyriver #accident #happened #shortlybefore