നരിപ്പറ്റ: (kuttiadynews.in) മാലിന്യ മുക്ത നവ കേരളത്തിന്റെ ഭാഗമായി നരിപ്പറ്റ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ യോഗം വിളിച്ചുചേർത്തു. ഒക്ടോബർ രണ്ടിന് മെഗാ ശുചീകരണം നടക്കും.


സെപ്റ്റംബർ മുപ്പത്, ഒക്ടോബര് ഒന്ന് തീയതികളിൽ പഞ്ചായത്തിലെ മുഴുവൻ അയൽസഭകളും വിളിച്ചുചേർക്കാൻ തീരുമാനമായിട്ടുണ്ട്. അയൽസഭ തലത്തിൽ രണ്ടാം തീയ്യതി വാർഡിലെ എല്ലാ വീടും പരിസരവും ശുചീകരിക്കും.
രണ്ടാം തിയ്യതി വൈകുന്നേരം എല്ലാ വീടുകളിലും ശുചിത്വ ദീപം തെളിയിക്കും. ഒന്നാം തീയ്യതി മുഴുവൻ പതിനഞ്ചാം വാർഡിലെ കച്ചവടക്കാരുടെയും യോഗം വിളിച്ചുചേർക്കാനും തീരുമാനമായി. യോഗത്തിൽ വാർഡ് കൺവീനർ പ്രദീഷ് മാസ്റ്റർ സ്വാഗതവും വൈസ് പ്രസിഡന്റ് ബീന അധ്യക്ഷതയും വഹിച്ചു.
#Garbagefree #NewKerala #NaripattaPanchayat #convenedmeeting #fifteenthward