നരിപ്പറ്റ: (kuttiadynews.in) മാലിന്യ മുക്ത നവ കേരളത്തിന്റെ ഭാഗമായി നരിപ്പറ്റ ഗ്രാമപഞ്ചായത്ത് യോഗം വിളിച്ചുചേർത്തു.


രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പള്ളി കമ്മിറ്റി ഭാരവാഹികൾ, ക്ലബ് ഭാരവാഹികൾ, വ്യാപാര വ്യവസായി പ്രതിനിധികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് യോഗം വിളിച്ചു ചേർത്തത്.
യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി രാജശ്രീ സ്വാഗതവും വൈസ് പ്രസിഡന്റ് ബീന അധ്യക്ഷതയും വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബാബു ഉദ്‌ഘാടനവും നിർവ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളും ജനപ്രധിനിധികളും യോഗത്തിൽ പങ്കെടുത്തു. മാലിന്യ മുക്ത നവ കേരളം പദ്ധതിയുടെ ഭാഗമായി ഒക്ടോബർ രണ്ടിന് മെഗാ ശുചീകരണം നടക്കും.
#Garbagefree #NewKerala #NaripattaPanchayath #meeting #convened