കടിയങ്ങാട്: (kuttiadynews.in) ചങ്ങരോത്ത് ജിഎൽപി സ്കൂൾ വിദ്യാർത്ഥികൾ പുസ്തകത്തിൽ പഠിച്ച കാര്യങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കാനായി കതിർ കർഷക കൂട്ടായ്‌മ നെൽകൃഷി നടത്തുന്ന ആവടുക്ക വയലിലേക്ക് പഠന യാത്ര സംഘടിപ്പിച്ചു.


മൂന്ന്, നാല് കാസിലെ വിദ്യാർഥികളാണ് നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കാൻ സന്ദർശനം നടത്തിയത്. നിലമൊരുക്കൽ, ഞാറ് പറിക്കൽ, ഞാറ് നടീൽ എന്നിവ നേരിട്ട് കണ്ട് മനസ്സിലാക്കാൻ കുട്ടികൾക്ക് കഴിഞ്ഞു.
കതിർ കർഷക കൂട്ടായ്മയുടെ പ്രവർത്തകർ മധുര പാനീയം നൽകി വിദ്യാർത്ഥികളെ സ്വീകരിച്ചു. കൃഷിയുടെ വിവിധ ഘട്ടങ്ങൾ കർഷകനായ ബാലൻ വിശദീകരിച്ചു. പ്രധാനധ്യാപകൻ എം.കെ. പ്രദീപന്റെ നേതൃത്വത്തിൽ നടത്തിയ പഠനയാത്രയിൽ അധ്യാപകരായ സുനിൽ അബ്രഹാം, രജിത വി, പിടിഎ പ്രസിഡന്റ് അമൃത് ലാൽ എന്നിവർ പങ്കെടുത്തു.
#Organized #studytour #Students #field #agriculture