കുറ്റ്യാടി: ഉത്സവബത്ത അനുവദിക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി തൊഴിലുറപ്പ് തൊഴിലാളികൾ പ്ല കാർഡുമായി തെരുവിലിറങ്ങി.
Also read:
ഹെര്‍ണിയ ശസ്ത്രക്രിയ ക്യാമ്പ് പാര്‍ക്കോയില്‍
എൻ.ആർ ഇ .ജി വർക്കേഴ്സ് യൂണിയൻ എഐടിയുസി ഇന്ന് സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി കാഞ്ഞിരാട്ട് തറയിൽ നട ത്തിയ ധർണ യൂണിയൻ ജില്ലാ സെകട്ടറി പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
എ കെ സുലോചന അധ്യക്ഷത വഹിച്ചു. എൽ ബി രാജീവൻ എ കെ നാണു എൽ ബി സുനിൽകുമാർ പ്രസംഗിച്ചു. തൊഴിലുറപ്പിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ഫെസ്റ്റി വെൽ അലവൻസ് നൽകുക , സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ക്ഷേമനിധി അടിയിന്തിരമായി നടപ്പിലാക്കുക, കൂലി 600 രൂപയായി ഉയർത്തുക, തൊഴിലാളികൾക്ക് ഇഎസ്ഐ, ഇ പി എഫ് ഏർപെടുത്തുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭ പരിപാടി.
Must be festive; Employment Guarantee Workers on the street with a Pla card