---
title: "16 കോടിയുടെ പരാതി; ആഭരണങ്ങളും രേഖകളും കടത്തിയതായി പൊലീസിന്‌ സംശയം"
english_title: "16 crore complaint; Police suspect that jewelery and documents were smuggled"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/157/16-crore-complaint-police-suspect-that-jewelery-and-documents-were-smuggled"
published_at: "2021-09-22T16:49:00+05:30"
category: "Purameri"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614b11ac2bb0b_police.jpg"
keywords: []
---

# 16 കോടിയുടെ പരാതി; ആഭരണങ്ങളും രേഖകളും കടത്തിയതായി പൊലീസിന്‌ സംശയം

> **Lead Summary:** **കുറ്റ്യാടി:**ഗോൾഡ് പാലസ് ജ്വല്ലറിയിൽനിന്ന്‌ ആഭരണങ്ങളും രേഖകളും കടത്തിയതായി പൊലീസിന്‌ സംശയം.നിക്ഷേപത്തട്ടിപ്പിൽ ഉടമകൾക്കെതിരെ കേസെടുത്തതിനെ തുടർന്ന്‌ കുറ്റ്യാടി ശാഖയിൽ പൊലീസ്‌ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഒന്നേമുക്കാൽ കിലോ സ്വർണവും അഞ്ച് കിലോ വെള്ളിയും മാത്രം.

## Article Content

**കുറ്റ്യാടി:**ഗോൾഡ് പാലസ് ജ്വല്ലറിയിൽനിന്ന്‌ ആഭരണങ്ങളും രേഖകളും കടത്തിയതായി പൊലീസിന്‌ സംശയം.നിക്ഷേപത്തട്ടിപ്പിൽ ഉടമകൾക്കെതിരെ കേസെടുത്തതിനെ തുടർന്ന്‌ കുറ്റ്യാടി ശാഖയിൽ പൊലീസ്‌ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഒന്നേമുക്കാൽ കിലോ സ്വർണവും അഞ്ച് കിലോ വെള്ളിയും മാത്രം.

ബാക്കി സ്വർണാഭരണങ്ങൾ ഉടമകളുടെ നിർദേശപ്രകാരം ജീവനക്കാർ ജൂലൈ 25 ന് കടത്തിയതായാണ്‌ അന്വേഷകസംഘം സംശയിക്കുന്നത്‌.

കരണ്ടോട് തൊടുപൊയിൽ സബീൽ, കുളങ്ങരത്താഴ വി വി സമീർ, കരണ്ടോട് തയ്യുള്ളതിൽ മുഹമ്മദ്, കെ പി ഹമീദ് എന്നിവർ ചേർന്നാണ് കുറ്റ്യാടി, കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളിൽ ഗോൾഡ് പാലസ് ജ്വല്ലറിയുടെ ശാഖകൾ ആരംഭിച്ചത്.

ജ്വല്ലറിയിൽ സാധാരണക്കാരാണ് കൂടുതലും നിക്ഷേപകർ. പണമായും സ്വർണമായും ദിവസ ഡിപ്പോസിറ്റായുമാണ്‌ നിക്ഷേപം നടത്തിയത്‌. 280 പരാതിയാണ് ജ്വല്ലറി ഉടമകൾക്കെതിരെ നാദാപുരം, പയ്യോളി, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/157/16-crore-complaint-police-suspect-that-jewelery-and-documents-were-smuggled)