വേളം: (kuttiadinews.in) സി.പി.ഐ. വേളം ലോക്കൽ കമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാൻ സഭ പഞ്ചായത്ത് സെക്രട്ടറിയുമായിരുന്ന കമ്മന നാണുവിൻ്റെ രണ്ടാം ചരമവാർഷികം ആചരിച്ചു.
സി.പി .ഐ. ജില്ലാ എക്സിക്യൂട്ടിവ് അംഗം ആർ. ശശി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ. കെ. വിശ്വനാഥൻ അധ്യക്ഷനായി.
വി.കെ. സുരേഷ്, മണ്ഡലം സെക്രട്ടറി കെ.പി. പവിത്രൻ, ജില്ലാ കൗൺസിൽ അംഗം ടി. സുരേഷ്, കെ. സത്യൻ, സി. രാ ജീവൻ, പി.കെ. നാണു തുടങ്ങിയവർ സംസാരിച്ചു.
#commemoration # second #death #anniversary #KammanaNanu #observed