കുറ്റ്യാടി: (kuttiadinews.in) കുറ്റ്യാടി ഗ്രാമപഞ്ചായത്ത് അംഗനവാടി കലോത്സവം വടയം സൗത്ത് സ്കൂളിൽ വച്ച് നടന്നു. 20 അംഗനവാടികളിൽ നിന്നായി 215 ഓളം കുഞ്ഞു മക്കളാണ് അംഗനവാടി കലോത്സവത്തിൽ മാറ്റുരച്ചത്.
പരിപാടിയുടെ സമാപന ചടങ്ങ് കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജുഗുനു തെക്കയിൽ സ്വാഗതം ആശംസിച്ച പരിപാടിക്ക് കുറ്റ്യാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ മോഹൻദാസ് മാസ്റ്റർ അധ്യക്ഷനായി.
ജനപ്രതിനിധികളായ പി പി ചന്ദ്രൻ മാസ്റ്റർ, രജിത രാജേഷ്, ടി കെ കുട്ടിയാലി, ഹഷിം നമ്പാട്ടിൽ, എ സി മജീദ് സുമിത്രാ സി കെ, ശോഭ, നിഷ, എ ടി ഗീത, കരീം മേപ്പള്ളി പൊയിൽ ഐ സി ഡി എസ് സൂപ്പർവൈസർ വിജില തുടങ്ങിയവർ സ്വാഗതം ആശംസിച്ചു.
പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുഞ്ഞുമക്കൾക്കും ട്രോഫികൾ വിതരണം ചെയ്തു. കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് പ്രോത്സാഹനം നൽകാനായി ചുണ്ടചാലിൽ ഫാമിലി ക്യാഷ് പ്രൈസും വിതരണം ചെയ്തു.
ഫാമിലിക്ക് വേണ്ടി സിസി മൂസാക്ക ക്യാഷ് പ്രൈസ് പ്രസിഡന്റിന് കൈമാറി. വളരെ ആവേശപൂർവ്വം അവസാനിച്ച കലോത്സവത്തിന് അംഗനവാടി ടീച്ചർ രജനി നന്ദി അർപ്പിച്ചു.
#Anganwadi #ArtsFestival #Children #changed #Vadayam #South #School