വേളം നെല്ലറയാകും ; നെൽകൃഷി ടൂറിസം പദ്ധതികൾ ആവിഷ്ക്കരിച്ച് വികസന സെമിനാർ

വേളം നെല്ലറയാകും ; നെൽകൃഷി ടൂറിസം പദ്ധതികൾ ആവിഷ്ക്കരിച്ച് വികസന സെമിനാർ
Sep 23, 2021 11:04 AM | By Truevision Admin

കുറ്റ്യാടി : വേളം ഗ്രാമ പഞ്ചായത്തിലെ നെൽകൃഷി വികസനവും അതിനോടനുബന്ധിച്ചുള്ള ടൂറിസവികസനവും ലക്ഷ്യം വെച്ചുള്ള വികസന സെമിനാർ കുറ്റ്യാടി എം.എൽ.എ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ അധ്യക്ഷയായിരുന്നു. കോഴിക്കാട് ജില്ലയിലെ നെല്ലറയായ വേളം പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലെ കർഷക പ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ പ്രശ്നങ്ങളെ പറ്റി ചർച്ച ചെയ്യുകയും നെൽകൃഷി ഊർജ്ജിതമാക്കാനുള്ള കർമ്മ സമിതിക്കും രൂപം നൽകി.

മാങ്ങാട്ട് കരിം ചെയർമാനും കെ.കെ. സുനിൽകുമാർ കൺവീനറുമായ കർമ്മ സമിതിയാണ് രൂപീകരിച്ചത്. വേളം പഞ്ചായത്തിലെ വിവിധ ടൂറിസം വികസന സാധ്യതകളും സെമിനാറിൽ അവതരിപ്പിക്കപ്പെട്ടു. കുറ്റ്യാടി ജല സേചന പദ്ധതി ഉദ്യോഗസ്ഥർ, ടൂറിസം പദ്ധതിയുടെ പ്രതിനിധികൾ, കേരള ലാന്റ് ഡെവലപ്പ്മെന്റ് കോർപറേഷൻ പ്രതിനിധികൾ, ധനകാര്യ സ്ഥാപന പ്രതിനിധികൾ, തൊഴിലുറപ്പ് ഉദ്യാഗസ്ഥർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.സുരേന്ദ്രൻ, കെ.സി. ബാബു, ആർ. ബലറാം, പി.സുരേഷ് ബാബു, ടി.വി.കുഞ്ഞിക്കണ്ണൻ, കെ.സി. മുജീബ് റഹ്മാൻ, ഇ.കെ.നാണു, സറീന നടുക്കണ്ടി തുടങ്ങിയവർ സംസാരിച്ചു..

Development Seminar on Paddy Cultivation and Tourism Projects

Next TV

Related Stories
Top Stories


News Roundup