കക്കട്ടിൽ: (kuttiadinews.in) കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കണമെന്ന് കേരള എൻ.ജി.ഒ. യൂണിയൻ നാദാപുരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.


കക്കട്ട് പുത്തലത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി. വരദൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ. കെ. വിനോദൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഇ.എം. രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സതീശൻ ചിറയിൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ: കെ.കെ.വിനോദൻ (പ്രസിഡണ്ട്), ടി.കെ.ഗീത, എൻ. കെ. ഷാജി (വൈസ് പ്രസിഡണ്ട്മാർ) ഇ.എം. രവീന്ദ്രൻ (സെക്രട്ടറി ) എ. കെ. ഗിരീഷ്, സുധീഷ് ടി. കെ. (ജോയിന്റ് സെക്രട്ടറിമാർ) സതീശൻ ചിറയിൽ (ട്രഷറർ).
#Allocate #appropriate #financial #allocation #Kerala #KeralaNGOUnion