കുറ്റ്യാടി: (kuttiadi.truevisionnews.com) സംസ്ഥാന പാതയിൽ കുറ്റ്യാടിക്കടുത്ത് തളിക്കരയിൽ യാത്രക്കിടെ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു.
അപകടത്തിൽപ്പെട്ടത് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ കുടുംബം . ഇന്ന് പുലർച്ചെയാണ് അപകടം. തളീക്കര ബസ് സ്റ്റോപ്പിനി സമീപത്താണ് കാർ നിയന്ത്രണം വിട്ട് കടകളിൽ ഇടിച്ച് കൈവരികൾ തകർത്ത് മറിഞ്ഞത്.
ഇന്നലെ മൈസൂരിലേക്ക് വിനോദയാത്ര പോയ തൊട്ടിൽപ്പാലത്തെ കുടുംബമാണ് അപകടത്തിൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്.
മാരുതി ബലേനോ കാറാണ് മറിഞ്ഞത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് കടകളുടെ കൈവരി തകർത്ത കാർ ഷട്ടറുകളും കേടുവരുത്തി.
#car #overturned #side #road #accident #victim #family #returning #from #excursion