കുറ്റ്യാടി: (kuttiadinews.in) ടൗണിൽ നിന്നും തൊട്ടിൽപാലം ഭാഗത്തേക്കുള്ള 750 മീറ്റർ ഭാഗം റോഡ് ബിഎംബിസി ചെയ്ത് പൂർവ്വസ്ഥിതിയിലാക്കുമെന്ന് കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ. പറഞ്ഞു.
71.04 ലക്ഷം രൂപ ഉപയോഗിച്ച്, കുറ്റ്യാടി ടൗണിൽ നിന്നും തൊട്ടിൽപ്പാലം ഭാഗത്തേക്ക് 750 മീറ്റർ നീളത്തിലും 5.50 മീറ്റർ വീതിയിലും ബിഎംബിസി ചെയ്ത് പൂർവസ്ഥിതിയിലാക്കുക. 200 മീറ്റർ നീളത്തിൽ റോഡിൻ്റെ ഇരുവശവും ഐറിഷ് കോൺക്രീറ്റും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജലവിതരണ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനായി റോഡിൻ്റെ ഭാഗങ്ങൾ കുഴിച്ചതിനെ തുടർന്ന് നേരിടുന്ന പ്രശ്നം വകുപ്പ് തലത്തിൽ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പ്രശ്നത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഉന്നതതല യോഗങ്ങളിൽ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു.
പ്രശ്നത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, വാട്ടർ അതോറിറ്റിയിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് പ്രവർത്തി നടപ്പിലാക്കുന്നതിനുള്ള സർക്കാർ ഉത്തരവ് ലഭിച്ചു കഴിഞ്ഞു. പ്രവർത്തിയുടെ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്.
നിലവിൽ നടന്നുവരുന്ന കുറ്റ്യാടി ടൗൺ നവീകരണ പദ്ധതി പൂർത്തീകരിക്കുന്നതിനോടൊപ്പം ഈ പ്രവർത്തിയും ആരംഭിക്കാനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചു വരുന്നുണ്ടെന്നു കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ. പറഞ്ഞു.
#Kuttiadi #Town #Renovation #MLA #said #BMBC #build #meters #road #Kuttiaditown #Thotilpalam #side