വട്ടോളി: (kuttiadinews.in) കുട്ടികളുടെ പഠനാനുഭവങ്ങളും കഴിവുകളും ശേഷികളും പൊതുസമൂഹത്തിന്റെ മുന്നിൽ പ്രകടിപ്പിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കുക, പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റങ്ങൾ വിലയിരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സ്കൂളുകളിൽ പഠനോത്സവം 2024സംഘടിപ്പിക്കുന്നു.
പരിപാടി ഉചിതമായി സംഘടിപ്പിക്കുന്നതിനായി അധ്യാപകർക്ക് ഏകദിന അധ്യാപക ശില്പശാല നടത്തി. കുന്നുമ്മൽ ഡി ആർ സി യുടെ നേതൃത്വത്തിൽ വട്ടോളി ഗവൺമെൻറ് യുപി സ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്.
ശില്പശാല വാർഡ് മെമ്പർ സി പി സജിത ഉദ്ഘാടന0 ചെയ്തു. ബി ആർ സി ട്രൈനർ സ്വാഗത0 ആശ0സിച്ച യോഗത്തിന് പി ടി എ പ്രസിഡന്റ് ഗനീഷ് അധ്യക്ഷത വഹിച്ചു. സി എ0 സി ചെയർമാൻ കെ സി രാജീവൻ ആശ0സകളർപ്പിച്ചു. ഷിബിനടീച്ചർ നന്ദി പ്രകടിപ്പിച്ചു. സത്യജിത്ത് മാസ്റ്റർ, ഷിബിന ടീച്ചർ പരിശീലനത്തിന് നേതൃത്വം നൽകി.
#Festival #Learning #One #day #teacher #workshop #teachers