കുറ്റ്യാടി: (kuttiadinews.in) കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹ നയങ്ങളിലും ഹരിയാണയിലെ കർഷകവേട്ടയിലും പ്രതിഷേധിച്ച് ഡി.വൈ. എഫ്.ഐ. കിസാൻ ഐക്യജ്ജ്വാല നടത്തി.


കടേക്കച്ചാലിൽ നിന്ന് കുറ്റ്യാടിയിലേക്ക് ഡി.വൈ. എഫ്.ഐ. കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധാഗ്നി സി.പി. എം. ജില്ലാകമ്മിറ്റി അംഗം എ.എം. റഷീദ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് കെ. രജിൽ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എം.കെ. നികേഷ്, വി.ആർ. വിജിത്ത്, സാഞ്ചോ മാത്യു, അർജുൻ മൊകേരി, മഹേഷ് കോളിത്തെറ്റ് തുടങ്ങിയവർ സംസാരിച്ചു.
#protest #DYFI #Kisan #Ikyjjwala #held