കുറ്റ്യാടി: (kuttiadinews.in) കൽപ്പറ്റയിൽ വാഹനാപകടത്തിൽ മരണപ്പെട്ട കുറ്റ്യാടി ഊരത്ത് സ്വദേശി അണ്ടിപ്പറമ്പിൽ നിഷാദ് കെ കെ യുടെ ഓർമ്മക്കായി സഹപാഠികൾ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവിലേക്ക് രണ്ട് വീൽ ചെയറുകൾ കൈമാറി.
ജി എച് എസ് എസ് കുറ്റ്യാടി 2018-19 10 ബാച്ചിലെ 74 പേരടങ്ങുന്ന നിഷാദിന്റെ സുഹൃത്തുക്കൾ ആണ് വീൽചെയർ കൈമാറിയത്.
ഫെബ്രുവരി നാലിന് മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന നിഷാദിന്റെ സ്കൂട്ടറിൽ ലോറി വന്നിടിച്ചായിരുന്നു മരണം സംഭവിച്ചത്. പാലിയേറ്റീവ് നഴ്സ് നസീമ, മെമ്പർമാരായ ഹാഷിം നമ്പാട്ടിൽ, ജുഗുനു തെക്കയിൽ, ശോഭ, രജിത, ആശാ വർക്കർ രജിത തുടങ്ങിയവർ പങ്കെടുത്തു.
#Wheelchairs #handed #over #memory #NishadKK #who #died #car #accident