Featured

#pulsepolio | വേളം ഗ്രാമ പഞ്ചായത്ത് പൾസ് പോളിയോ ഇമ്യൂണൈസേഷൻ നടത്തി

News |
Mar 4, 2024 01:23 PM

വേളം: (kuttiadinews.com) വേളം ഗ്രാമ പഞ്ചായത്തും വേളം കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി പൾസ് പോളിയോ ഇമ്യൂണൈസേഷൻ നടത്തി. വേളം ഗ്രാമ പഞ്ചായത്തിലെ പതിനേഴു വാർഡിലും പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടി നിശ്ചയിക്കപ്പെട്ട ബൂത്തുകളിൽ ജനപ്രതിനിധികൾ പോളിയോ വാക്സിൻ നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു .

പോളിയോ വൈറസ് മറ്റുള്ളവരിലേക്ക് പടരാതിരിക്കാൻ കഴിയുന്നത് കൊണ്ട് മുഴുവൻ കുട്ടികളും വാക്സിൻ സ്വീകരിക്കണം. ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കാൻ ഓരോ കുട്ടിയെയും പോളിയോ നിർമ്മാർജ്ജന പദ്ധതിയിൽ പങ്കെടുപ്പിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് ബോധ്യപ്പെടുത്തി.

ഒപ്പം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന എം എം അഗ്രി പാർക്ക്, ആക്റ്റീവ് പ്ലാനറ്റ് ഉൾപ്പെടെ ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചു. പരിപാടിയിൽ ആകെ 1988 കുട്ടികൾക്ക് പോളിയോ വാക്‌സിൻ നൽകി.

#Velam #gram #panchayath #conducted #pulsepolio #immunization

Next TV

Top Stories










News Roundup