#smuggling|സ്വർണ്ണ കടത്ത് ; കുറ്റ്യാടി സ്വദേശിയായ യുവതി ഉൾപ്പെടെ ആറ് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

#smuggling|സ്വർണ്ണ കടത്ത് ; കുറ്റ്യാടി സ്വദേശിയായ യുവതി ഉൾപ്പെടെ ആറ് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു
May 22, 2024 03:56 PM | By Meghababu

 കുറ്റ്യാടി :(kuttiadi.truevisionnews.com)കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട.യാത്രക്കാരില്‍ നിന്നും 4.82 കിലോ ഗ്രാം സ്വര്‍ണ്ണം ആണ് പിടികൂടിയിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് നടത്തിയ നാല് സ്ത്രീകളടക്കം ആറ് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

എയര്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് 3.48 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം കൂരാട് സ്വദേശിയും കോഴിക്കോട് ചോമ്പാല സ്വദേശിയുമാണ് ആദ്യം പിടിയിലായത്.

ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 1.19 കിലോ ഗ്രാം സ്വര്‍ണ്ണം ഇവരില്‍ നിന്നും കണ്ടെടുത്തു. അബുദാബിയില്‍ നിന്നെത്തിയ കുറ്റ്യാടി വേളം സ്വദേശിയായ യുവതിയില്‍ നിന്ന് കണ്ടെടുത്തത് 1.31 കിലോ ഗ്രാം സ്വര്‍ണ്ണമാണ്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കൊണ്ടുവന്നത്.

ഷാര്‍ജയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശികളായ മൂന്ന് യുവതികളും പിന്നാലെ പിടിയിലായി. വസ്ത്രത്തിലും ഷൂവിലും ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്തിയത്. സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്നും പൊലീസ് സ്വര്‍ണ്ണം പിടികൂടുന്ന കേസുകള്‍ കൂടിയതിനു പിന്നാലെയാണ് കസ്റ്റംസ് നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്.

#Gold #smuggling #Customs #arrested #six #people #including #native #Kuttyadi

Next TV

Related Stories
പൊതുജനങ്ങൾക്കിടയിൽ വായന സംസ്കാരം വളർത്തിയെടുക്കണം -സോമൻ കടലൂർ

Jul 14, 2025 06:09 PM

പൊതുജനങ്ങൾക്കിടയിൽ വായന സംസ്കാരം വളർത്തിയെടുക്കണം -സോമൻ കടലൂർ

പൊതുജനങ്ങൾക്കിടയിൽ വായന സംസ്കാരം വളർത്തിയെടുക്കണമെന്ന് എഴുത്തുകാരൻ സോമൻ കടലൂർ...

Read More >>
പട്ടികജാതി ക്ഷേമ ഫണ്ടുകൾ നൂറ് ശതമാനം വിനിയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം -മോണിറ്ററിംഗ് യോഗം

Jul 14, 2025 05:26 PM

പട്ടികജാതി ക്ഷേമ ഫണ്ടുകൾ നൂറ് ശതമാനം വിനിയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം -മോണിറ്ററിംഗ് യോഗം

പട്ടികജാതി ക്ഷേമ ഫണ്ടുകൾ നൂറ് ശതമാനം വിനിയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മോണിറ്ററിംഗ്...

Read More >>
നന്മകള്‍ തുടരും; ഉമ്മന്‍ ചാണ്ടി മനസ്സില്‍ നിന്ന് മായാത്ത നേതാവ് -ഷാഫി പറമ്പില്‍ എം.പി

Jul 14, 2025 04:11 PM

നന്മകള്‍ തുടരും; ഉമ്മന്‍ ചാണ്ടി മനസ്സില്‍ നിന്ന് മായാത്ത നേതാവ് -ഷാഫി പറമ്പില്‍ എം.പി

ഉമ്മന്‍ ചാണ്ടി മനസ്സില്‍ നിന്ന് മായാത്ത നേതാവാണെന്ന് ഷാഫി പറമ്പില്‍...

Read More >>
മുഅല്ലിം ഡെ; കക്കട്ടിൽ റെയ്ഞ്ചു തല ഉദ്ഘാടനം ശ്രദ്ധേയമായി

Jul 14, 2025 12:32 PM

മുഅല്ലിം ഡെ; കക്കട്ടിൽ റെയ്ഞ്ചു തല ഉദ്ഘാടനം ശ്രദ്ധേയമായി

മുഅല്ലിം ഡെ, കക്കട്ടിൽ റെയ്ഞ്ചു തല ഉദ്ഘാടനം ശ്രദ്ധേയമായി...

Read More >>
മത്സ്യകര്‍ഷക സംഗമം; കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിൽ മികച്ച മത്സ്യ കര്‍ഷകരെ ആദരിച്ചു

Jul 14, 2025 12:23 PM

മത്സ്യകര്‍ഷക സംഗമം; കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിൽ മികച്ച മത്സ്യ കര്‍ഷകരെ ആദരിച്ചു

കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിൽ മികച്ച മത്സ്യ കര്‍ഷകരെ ആദരിച്ചു...

Read More >>
വികസന മുന്നേറ്റം; മദ്റസാ ഡിജിറ്റൽ ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു

Jul 14, 2025 10:27 AM

വികസന മുന്നേറ്റം; മദ്റസാ ഡിജിറ്റൽ ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു

മദ്റസാ ഡിജിറ്റൽ ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു...

Read More >>
Top Stories

News Roundup

//Truevisionall