വട്ടോളി: (vatakara.truevisionnews.com)കനത്ത വെള്ളക്കെട്ട് കാരണം നെൽ കൃഷി മുടങ്ങുന്ന വട്ടോളി പാടശേഖരത്ത് ഇത്തവണയും സ്ഥിതിക്ക് മാറ്റമില്ലെന്ന് സൂചന.
കുന്നുമ്മൽ പഞ്ചായത്തിലെ അവശേഷിക്കുന്ന പാടശേഖരങ്ങളിലൊന്നാണ് വട്ടോളിയിലേത്.എട്ട് ഏക്കർ വയലിൽ ഏതാണ്ട് 20 കർഷകരാണ് കൃഷി ചെയ്യാറ്.ഇരു ഭാഗത്തും തോടും നടുവിൽ വയലുമായാണ് ഇതിന്റെ കിടപ്പ്.
വലിയ തോട്ടിൽ കൂടി കയറുന്ന വെള്ളം കൃഷിക്ക് ആവശ്യമായത് നിലനിർത്തി മറുഭാഗത്തെ തോട്ടിലൂടെ ഒഴുക്കി വിടുകയാണ് ചെയ്യാറ്. എന്നാൽ ഈ തോട് ചെളിയും മണ്ണും നിറഞ് ഒരു തുള്ളി പോലും ഒഴുകാത്ത അവസ്ഥയിലാണ്. ഈ തോട്ടിൽ ചെറിയ ഭാഗം പ്രധാനമന്ത്രി കൃഷി സിഞ്ചയി പ്രയാജനപ്പെടുത്തി ഭിത്തി കെട്ടിയെങ്കിലും ആഴ്ക്കുറവ് കാരണം ഒരു തുള്ളി വെള്ളം പോലും ഒഴുക്കുന്നില്ല.
തോടിന് അടുത്ത ഘട്ടമായി അനുവദിക്കുന്ന ഫണ്ട് ബന്ധപ്പെട്ടവർ പരിശോധിച്ച് കൃഷിക്കാർക്ക് പ്രയോജനപ്പെടുന്ന രീതിറിയിൽ പദ്ധതി നടപ്പാക്കാണപ്പെട്ട് ആവിശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും അനുകൂലതീരുമാനം ഉണ്ടായിട്ടില്ല.
തുടർന്ന് മേൽ കമ്മിറ്റിക്ക് അപ്പീൽ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും തീരുമാനം നീണ്ടുപോകുകയാണ്.കഴിഞ്ഞ ദിവസത്തെ വയലുകൾ നിറഞ് കവിഞ്ഞു. നഷ്ട്ടങ്ങൾ സഹിച്ചു വിത്ത് ഇറക്കിയ ചുരുക്കം ചില കർഷകർ പാടവും വെള്ളത്തിൽ തന്നെ.
ബന്ധപ്പെട്ടവർ പരിശോധന നടത്തി പിഎംകെഎസ് പദ്ധതി പ്രകാരം തോടിന് ആഴം കൂട്ടി കർഷകർക്ക് പ്രായജോനപ്പെടുന്ന രീതിയിൽ ഭിത്തി കെട്ടി സംരക്ഷിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
#Heavy #waterlogging #Paddy #cultivation #halted #Vatoli #field #time