കുറ്റ്യാടി :(kuttiadi.truevisionnews.com) ഗവർമെന്റ് യു.പി സ്കൂളിന് പിൻഭാഗത്തുള്ള ആർ. കെ. കോംപ്ലക്സിലെ കിണറിൽ സ്ഥാപിച്ച മോട്ടോറിന്‍റെ പൈപ്പുകൾ വെള്ളം മലിനമായതുകൊണ്ട് നാദാപുരം ഗ്രാമപഞ്ചായത്ത് പൊതുജന ആരോഗ്യ വിഭാഗം മുറിച്ചുമാറ്റി.
കിണറിന് സമീപം മാലിന്യങ്ങൾ നിക്ഷേപിച്ച സ്കൈലൈൻ കോംപ്ലക്സിന്റെ ഉടമയുടെ പേരിൽ നിയമനടപടികൾ ആരംഭിച്ചു. മലിനമായ വെള്ളം കച്ചവട സ്ഥാപനങ്ങളിലേക്ക് നൽകുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ നാദാപുരം താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി,
ജെ. എച്ച്.ഐ.ബാബു. കെ, എന്നിവർ നടത്തിയ പരിശോധന തുടർന്നായിരുന്നു നടപടി. ആർ കെ കോംപ്ലക്സിലെ സ്ഥാപനങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യാൻ ആവശ്യമായ ബദൽ സംവിധാനങ്ങൾ ഉണ്ടാക്കാൻ വേണ്ടി ഉടമക്ക് നിർദ്ദേശം നൽകി.
സ്‌കൈ ലയിൻ കോംപ്ലക്സ്കിലെ മുഴുവൻ മാലിന്യങ്ങളും 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാൻ ഉടമയ്ക്ക് നിർദേശം നൽകി.
#Contamination #well #water #pipes #were #cut #health #department