---
title: "#beforefirstbell|ബിഫോർ ഫസ്റ്റ്  ബെൽ: ചീക്കോന്ന്  എം.എൽ.പി  സ്ക്കൂൾ  രക്ഷാകർതൃ സംഗമം ശ്രദ്ധേയമായി"
english_title: "#Before #First #Bell  #Cheekonn #MLP #School #Parents #Meet #Remarkable"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/207947/before-first-bell-cheekonn-mlp-school-parents-meet-remarkable"
published_at: "2024-05-27T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6654724a94ef0_first_bell.jpg"
keywords: []
---

# #beforefirstbell|ബിഫോർ ഫസ്റ്റ്  ബെൽ: ചീക്കോന്ന്  എം.എൽ.പി  സ്ക്കൂൾ  രക്ഷാകർതൃ സംഗമം ശ്രദ്ധേയമായി

> **Lead Summary:** കുറ്റ്യാടി :**** സ്കൂൾ പ്രവേഷനോത്സവത്തിൻ്റെ മുന്നോടിയായി ചീക്കോന്ന് എം.എൽ.പി സ്കൂൾ നമ്പ്യത്താംകുണ്ടിൽ നടത്തിയ രക്ഷാകർതൃ സംഗമം ശ്രദ്ധേയമായി.

## Article Content

കുറ്റ്യാടി :**** സ്കൂൾ പ്രവേഷനോത്സവത്തിൻ്റെ മുന്നോടിയായി ചീക്കോന്ന് എം.എൽ.പി സ്കൂൾ നമ്പ്യത്താംകുണ്ടിൽ നടത്തിയ രക്ഷാകർതൃ സംഗമം ശ്രദ്ധേയമായി.

ബിഫോർ ഫസ്റ്റ് ബെൽ എന്ന പേരിൽ നടത്തിയ സംഗമം മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി എം.പി ജാഫർ മാസ്റ്റർ ഉദ്ഘാടനം ചെയ്. പി.ടി.എ പ്രസിഡൻ്റ് അൻസാർ ഓറിയോൺ അധ്യക്ഷനായി.

നിസാർ പുത്തലത്ത് പരിശീലന ക്ലാസിന് നൽകി. പ്രധാനാധ്യാപകൻ എൻ.കെ സന്തോഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു. എൽ.എസ്.എസ് വിജയികൾക്ക് മാനേജർ ടി.വി കുഞ്ഞമ്മദ് ഹാജി, മാനേജിങ് കമ്മിറ്റി പ്രസിഡന്റ് എൻ.കെ മൊയ്‌തു ഹാജി എന്നിവർ ഉപഹാരം നൽകി.

സ്റ്റാഫ് സെക്രട്ടറി അശ്വതി ജയപുരം, കെ റസിയ, ടി.പി അഷ്റഫ് മാസ്റ്റർ, കെ പര്യയി, മാണിക്കോത്ത് ജലീൽ, കെ.പി ശരീഫ്, എൻ.പി സ്വലാഹുദ്ധീൻ സംസാരിച്ചു. മുഹമ്മദലി തിനൂർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/207947/before-first-bell-cheekonn-mlp-school-parents-meet-remarkable)