വേളം:(kuttiadi.truevisionnews.com)കിടപ്പിലായ രോഗികൾക്ക് തൊഴിൽ പരിശീലനമൊരുക്കി വേളം ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും.
ഗ്രാമപ്പഞ്ചായത്തിലെ കിടപ്പിലായ രോഗികൾക്ക് സ്വയം തൊഴിൽ കണ്ടെത്തലിന്റെ ഭാഗമായി തണൽ റിഹാബിലിറ്റേഷൻ സെൻ്റർ കടിയങ്ങാടും വേളം കുടുംബാരോഗ്യകേന്ദ്രവും ചേർന്നാണ് രണ്ടുദിവസത്തെ തൊഴിൽ പരിശീലനത്തിന് തുടക്കം കുറിച്ചത്.
വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന പാലിയേറ്റിവ് രോഗികളെ സമുഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യം വെക്കുന്നത്.
ഡിഷ് വാഷ്, ബാത്ത്റൂം ക്ലീനർ, കുട, ഫ്ലോർ ക്ലീനർ തുടങ്ങിയവയുടെ നിർമ്മണത്തിനാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻറ് കെ.സി. ബാബു അധ്യക്ഷനായി.
ആരോഗ്യ- വിദ്യാഭ്യാസ അധ്യക്ഷ സുമ മലയിൽ, മെഡിക്കൽ ഓഫീസർ ഡോ. കെ. ബിന്ദു, ഡോ. ടി.പി. ശ്രുതി, ഡോ. നിഖില, ടി.പി. കാസിം, റഹാൻ, എം.സി. മൊയ്തു.
പി.എം. കുമാരൻ, തായന ബാലാമണി, ഇ.പി. സലിം, കെ. അസീസ്, സി.പി. ഫാത്തിമ, പി.പി ചന്ദ്രൻ, കെ.കെ.ഷൈനി, കെ. സീമ തുടങ്ങിയവർ പങ്കെടുത്തു.
#Velam #Gram #Panchayat #Family #Health #Center #providing #job #training #inpatients