#attacked | തളീക്കരയിൽ യുവാവിനെയും ഭാര്യയെയും ആക്രമിച്ചതായി പരാതി

#attacked | തളീക്കരയിൽ യുവാവിനെയും ഭാര്യയെയും ആക്രമിച്ചതായി പരാതി
Jun 17, 2024 08:19 PM | By Sreenandana. MT

 കുറ്റ്യാടി :(kuttiadi.truevisionnews.com) തളീക്കരയിൽ യുവാവിനെ വീടിന് സമീപത്തെ റോഡിൽ തടഞ്ഞുവച്ച് ആക്രമിച്ചതായി പരാതി.


കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് തളീക്കര പള്ളിയിയിൽ ജുമുഹ നിസ്‌കരിച്ച് വരികയായിരുന്ന വണ്ണാന്റെവിട നദീറിനെയാണ് കണ്ടാൽ അറിയാവുന്ന 15 ഓളം പേർ ചേർന്ന് മർദ്ദിച്ചത്.

മർദ്ദനത്തെ തുടർന്ന് വീട്ടിലേക്ക് പോയ നദീറിനെയും ഭാര്യയെയും വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു.

നദീറിനെ ഇരുമ്പ് വടികൊണ്ടും മരത്തിൻ്റെ വടി കൊണ്ടു അടിക്കുകയും ബൂട്ട് കൊണ്ട് ചവിട്ടി പരിക്കേൽപ്പിക്കുകയും പിന്നീട് വീട്ടിലേക്ക് അതിക്രമിച്ചു കയറിയ സംഘം ഗർഭിണിയായ ഭാര്യയെയും ആക്രമിക്കുകയായിരുന്നു.

ഭർത്താവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച യുവതിയെ രണ്ട് കൈയിൽ മർദ്ദിക്കുകയും, നിലത്ത് തള്ളിയിടുകയും ചെയ്തു.

ഗർഭിണി ആയതിനാൽ വീഴ്ച്ചയിൽ കുഞ്ഞിന് എന്തെങ്കിലും സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു.

ആക്രമണത്തിൽ നദീറിന്റെ ചെവിക്കും നടുവിനും കഴുത്തിനും, ഭാര്യയ്ക്ക് കൈയ്ക്കും നടുവിനും വയറിനും മറ്റും പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

നദീറിനെ ഈ മാസം ജൂൺ 7 ന് ഷാനിദും സുഹൈറും ചേർന്ന് മർദ്ദിച്ചിരുന്നു.

ഇതിൽ കുറ്റ്യാടി പോലീസിൽ പരാതി നൽകിയിരുന്നു.

ഈ പരാതി പിൻവലിക്കാൻ നിരന്തരം ഭീഷണി നേരിട്ടതായി പറയുന്നു.

പരാതി പിൻവലിക്കാത്തതിനാണ് നദീറിനെയും കുടുംബത്തെയും വീണ്ടും അക്രമിച്ചത്.

കൂനംവള്ളി വീട്ടിൽ സുഹൈർ, നരിക്കുന്നുമ്മൽ ഷാനിദ്, കുനിയേൽ അസീസ്, പൂളക്ക ഷമീർ, കൊന്നക്കൽ ശ്രീജിത്ത്, കുനിയേൽ നവാസ്, അമ്പലക്കണ്ടി ഫൈസൽ , അമീർ എ പി കെ, തുടങ്ങിയവരുൾപ്പെടെ കണ്ടാൽ അറിയാവുന്ന 15 പേർക്കെതിരെയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

ഭാര്യയുടെ പരാതിയിൽ കേസെടുത്ത പോലീസ് എഫ് ഐ ആർ രേഖപ്പെടുത്തി. സംഭവത്തിൽ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.

ജൂൺ ഏഴിന് കൊടുത്ത കേസ് പിൻവലിക്കാത്തതുകൊണ്ട് ഒരു 'സ്ത്രീയുടെ പേരിൽ കയറിപ്പിടിച്ചു, അപമാനിച്ചു, മോശമായി പെരുമാറി' എന്ന വ്യാജ പരാതിയും ഇവർ യുവാവിനെതിരെ നൽകിയാതായി കുടുംബം പറയുന്നു.

#Complaint#young#man #his #wife #attacked #Talikara

Next TV

Related Stories
#Administrativepermission |  തൊട്ടില്‍പാലം -മുള്ളന്‍കുന്ന് മലയോര ഹൈവേക്ക് 38 കോടി അനുവദിച്ചു

Sep 28, 2024 02:57 PM

#Administrativepermission | തൊട്ടില്‍പാലം -മുള്ളന്‍കുന്ന് മലയോര ഹൈവേക്ക് 38 കോടി അനുവദിച്ചു

38 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഇ.കെ. വിജയന്‍ എം.എല്‍.എ...

Read More >>
#accident | കാറപകടത്തിൽ കുറ്റ്യാടി സ്വദേശിക്ക് പരിക്കേറ്റ കേസ്: 22.5 ലക്ഷംരൂപ നൽകാൻ വിധി

Sep 28, 2024 02:41 PM

#accident | കാറപകടത്തിൽ കുറ്റ്യാടി സ്വദേശിക്ക് പരിക്കേറ്റ കേസ്: 22.5 ലക്ഷംരൂപ നൽകാൻ വിധി

എട്ടുശതമാനം പലിശയും കോടതിച്ചെലവും സഹിതം ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം...

Read More >>
 #agripark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Sep 28, 2024 11:36 AM

#agripark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
 #CitizenForum | വയനാട് റോഡിലെ മരംമുറി ഹൈക്കോടതി വിധിയുടെ ലംഘനം -സിറ്റിസണ്‍ ഫോറം

Sep 27, 2024 01:58 PM

#CitizenForum | വയനാട് റോഡിലെ മരംമുറി ഹൈക്കോടതി വിധിയുടെ ലംഘനം -സിറ്റിസണ്‍ ഫോറം

മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള പഞ്ചായത്ത് തല ട്രീ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ യോഗം...

Read More >>
Top Stories