---
title: "#heavyrain | 'ദുരിതയാത്ര' ശക്തമായ മഴയിൽ കായക്കൊടി തൊട്ടിൽപ്പാലം റോഡ് തകർന്നു"
english_title: "#Durithayatra #Kayakodi #Thotilpalam #road #collapsed #due #heavy #rains"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/215173/durithayatra-kayakodi-thotilpalam-road-collapsed-due-heavy-rains"
published_at: "2024-06-26T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c128c3152a_mazha.jpg"
keywords: []
---

# #heavyrain | 'ദുരിതയാത്ര' ശക്തമായ മഴയിൽ കായക്കൊടി തൊട്ടിൽപ്പാലം റോഡ് തകർന്നു

> **Lead Summary:** **കുറ്റ്യാടി :[** കുറ്റ്യാടി കായക്കൊടി തൊട്ടിൽപ്പാലം റൂട്ടിൽ മഴ കാരണം റോഡ് താഴുന്നു. മാവിലപ്പാടി കഴിഞ്ഞുള്ള ഇടങ്ങളിലാണ് റോഡ് താഴ്ന്നിറങ്ങുന്നത്.

## Article Content

**കുറ്റ്യാടി :[** കുറ്റ്യാടി കായക്കൊടി തൊട്ടിൽപ്പാലം റൂട്ടിൽ മഴ കാരണം റോഡ് താഴുന്നു. മാവിലപ്പാടി കഴിഞ്ഞുള്ള ഇടങ്ങളിലാണ് റോഡ് താഴ്ന്നിറങ്ങുന്നത്.

മലയോര ഹൈവേയ്ക്ക് സ്ഥലം വിട്ടു നൽകാത്തതാണ് റോഡിന്റെ ശോചനാവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു.

വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള ആളുകൾ ആശ്രയിക്കുന്ന റോഡായതിനാൽ ഇത് വഴിയുള്ള യാത്ര ദുരിതത്തിലാണ്.

മഴ കാരണമുള്ള റോഡിന്റെ ശോചനീയാവസ്ഥ കാരണം ബസ്സുകളും സ്കൂൾ ബസ്സുകളും ജനകിയ ജീപ്പ് ഉൾപ്പടെ സർവീസുകളും നടത്താൻ സാധിക്കാധിക്കാത്ത അവസ്ഥയിലാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/215173/durithayatra-kayakodi-thotilpalam-road-collapsed-due-heavy-rains)