#paddyproduction | പൊൻ വിളഞ്ഞു; കുറ്റ്യാടി മണ്ഡലത്തിൽ നെല്ലുൽപാദനത്തിൽ വൻ വർദ്ധനവ്

#paddyproduction  |   പൊൻ വിളഞ്ഞു; കുറ്റ്യാടി മണ്ഡലത്തിൽ നെല്ലുൽപാദനത്തിൽ വൻ വർദ്ധനവ്
Jul 10, 2024 04:49 PM | By Sreenandana. MT

കുറ്റ്യാടി :(kuttiadi.truevisionnews.com) നിയോജകമണ്ഡലത്തിൽ നെല്ലുൽപാദനത്തിൽ വലിയ വർദ്ധനവ്. ജില്ലയിലെ പ്രധാനപ്പെട്ട നെല്ലുൽപാദന കേന്ദ്രമാണ് കുറ്റ്യാടി നിയോജകമണ്ഡലം. മണിയൂർ,ആയഞ്ചേരി, ,വേളം കുറ്റ്യാടി, തിരുവള്ളൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ പാടശേഖരങ്ങളാണ് നെല്ലുൽപാദനത്തിൽ വലിയ പങ്കുവഹിക്കുന്നത്.

2021-22 സാമ്പത്തിക വർഷം 683.8 മെട്രിക്ക് ടൺ ആയിരുന്ന നെൽ ഉൽപ്പാദനം 2022-23 വർഷം 804.561മെട്രിക്ക് ടൺ ആയി ഉയർന്നു. 120.7 ടണ്ണിൻറെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കുറ്റ്യാടി ഇറിഗേഷൻ കനാലിലൂടെയുള്ള ജലസേചനം പരമാവധി നെൽപ്പാടങ്ങളിലും എത്തിക്കാൻ സാധിച്ചിട്ടുണ്ട് എന്നത് ഉൽപാദന വർദ്ധനവിന് ഒരു പ്രധാന കാരണമാണെന്ന് കെ.പി കുഞ്ഞമ്മദ് കുട്ടിമാസ്റ്റർ എം എൽ എ പറഞ്ഞു.

കഴിഞ്ഞ സീസണിൽ കനാലിനുണ്ടായ പ്രധാന തകരാറുകൾ പരിഹരിക്കാൻ സാധിച്ചിരുന്നു. മുൻകാലങ്ങളിൽ നെല്ല് കൊയ്യാറാകുമ്പോൾ ചില പാടശേഖരങ്ങളിൽ ജലം എത്തുകയും നെല്ല് നശിച്ചുപോകുന്ന അവസ്ഥയും ഉണ്ടായിരുന്നു. ഇത്തവണ ജലവിതരണത്തിൽ നല്ല നിയന്ത്രണം ഉണ്ടാവുകയും, കൊയ്ത്ത് മികച്ച രീതിയിൽ നടക്കുകയും ചെയ്തു.

കൂടാതെ കൃഷിഭവനുകൾ മുഖേന കർഷകർക്ക് ശാസ്ത്രീയമായ കൃഷി രീതികൾ അവലംബിക്കുന്നതിനുള്ള സേവനങ്ങൾ ലഭ്യമായിട്ടുണ്ട് എന്നതും പ്രയോജനകരമായി. കുറ്റ്യാടിനിയോജകമണ്ഡലം കൃഷി വികസന പദ്ധതിയുടെ ഭാഗമായി വിവിധ തലങ്ങളിൽ യോഗങ്ങൾ വിളിച്ച് കാർഷിക ഉത്പാദന സംബന്ധിച്ചിട്ടുള്ള വിലയിരുത്തൽ നടന്നിട്ടുണ്ട്.

വിവിധ വകുപ്പുകൾ ഒരുമിപ്പിച്ചുകൊണ്ട് സെമിനാറും നടത്തുകയുണ്ടായി. കർഷകർ നേരിടുന്ന വിവിധ പ്രയാസങ്ങൾ ഈ സെമിനാറിൽ വകുപ്പുതല ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്തിരുന്നു. പ്രധാനമായും കർഷകരുടെയും, കൃഷിവകുപ്പിന്റെയും ,ജലസേചന വകുപ്പിന്റെയും മികച്ച പ്രവർത്തനങ്ങളാണ് മികച്ച രീതിയിലുള്ള കാർഷികോൽപാദനത്തിലേക്ക് നയിച്ചത്.

തേങ്ങയുടെ ഉൽപാദനത്തിലും ഏത്തവഴയുടെ ഉൽപാദനത്തിലും 2021-22 വർഷത്തേക്കാൾ വർദ്ധനവ് 22-23 വർഷത്തിൽ ഉണ്ടായിട്ടുണ്ട്. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കേരഗ്രാമ പദ്ധതി ലക്ഷ്യം കൈവരിക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ് തേങ്ങ ഉൽപ്പാദനത്തിലുള്ള വർദ്ധനവ്.

മികച്ച കാർഷിക ഉൽപാദനം കൈവരിക്കുന്നതിന് വേണ്ടി പ്രയത്നിച്ച കർഷകർക്കും കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കും ജലസേചന വകുപ്പ് ഉദ്യോഗസ്ഥർക്കും നന്ദി രേഖപ്പെടുത്തുന്നു. തുടർ വർഷങ്ങളിലും ഇതിലും വലിയ നേട്ടം കൈവരിക്കാൻ സാധിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

#gold #bloomed #Huge #increase #paddy #production #Kuttyadi #constituency

Next TV

Related Stories
#dog​​attack | നരിപ്പറ്റയിൽ തെരുവുനായ ആക്രമണം; നാല് പേർക്ക് കടിയേറ്റു

Nov 26, 2024 04:37 PM

#dog​​attack | നരിപ്പറ്റയിൽ തെരുവുനായ ആക്രമണം; നാല് പേർക്ക് കടിയേറ്റു

നരിപ്പറ്റ കണ്ടോത്ത്കുനി, സി.പി മുക്ക്, നമ്പത്താംകുണ്ട് എന്നിവിടങ്ങളിൽ തെരുവ് നായയുടെ...

Read More >>
#Adukkathmahalcommittee | വനിതാ സംഗമം ; പ്രായവും പ്രയാസങ്ങളും വകവെക്കാതെ അവർ ഒത്തുകൂടി.

Nov 26, 2024 02:44 PM

#Adukkathmahalcommittee | വനിതാ സംഗമം ; പ്രായവും പ്രയാസങ്ങളും വകവെക്കാതെ അവർ ഒത്തുകൂടി.

പുരുഷൻമാരുടെ സഹായമോ സാന്നിധ്യമോ ഇല്ലാതെ മുന്നൂറ്റമ്പതോളം പരിപാടിയിൽ പേർ...

Read More >>
#agripark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Nov 26, 2024 01:33 PM

#agripark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരിക്കുന്നു...

Read More >>
#parco |  ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Nov 26, 2024 01:09 PM

#parco | ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

വടകര പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
#Kozhikodrevenuedistrictkalolsavam2024 |  ജില്ലാ കലോത്സവം; ബാൻഡ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ചാത്തങ്കോട്ട് നട ഹൈസ്കൂൾ

Nov 26, 2024 10:57 AM

#Kozhikodrevenuedistrictkalolsavam2024 | ജില്ലാ കലോത്സവം; ബാൻഡ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ചാത്തങ്കോട്ട് നട ഹൈസ്കൂൾ

എച്ച്‌ എസ് വിഭാഗം ബാൻഡ് മത്സരത്തിൽ എ ഗ്രേഡോടെ രണ്ടാംസ്ഥാനം കരസ്‌ഥമാക്കിയ ചാത്തങ്കോട്ട് നട ഹൈസ്കൂൾ വിജയികളെ സ്കൂൾ പി ടി എ യും മാനേജ്‌മെന്റും...

Read More >>
#Jobtraining | വിവിധ കോഴ്‌സുകൾ; സൗജന്യ തൊഴില്‍ പരിശീലനം

Nov 25, 2024 08:40 PM

#Jobtraining | വിവിധ കോഴ്‌സുകൾ; സൗജന്യ തൊഴില്‍ പരിശീലനം

എസ് സി വിഭാഗത്തിൽപ്പെട്ട യുവതികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം...

Read More >>
Top Stories