---
title: "#SathyanKadiangad | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ സാധാരണക്കാർക്ക് അവസരം കൊടുക്കണം  - സത്യൻ കടിയങ്ങാട്"
english_title: "#Common #people #should #given #chance #elections #local #bodies #Sathyan #Kadiangad"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/223184/common-people-should-given-chance-elections-local-bodies-sathyan-kadiangad"
published_at: "2024-07-27T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a494779d1c2_oommann.jpg"
keywords: []
---

# #SathyanKadiangad | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ സാധാരണക്കാർക്ക് അവസരം കൊടുക്കണം  - സത്യൻ കടിയങ്ങാട്

> **Lead Summary:** **കാവിലുംപാറ: [**ജന മനസ്സുകളിൽ എന്നും ജീവിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേവർകോവിൽ ആചരിച്ചു.

## Article Content

**കാവിലുംപാറ: [**ജന മനസ്സുകളിൽ എന്നും ജീവിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേവർകോവിൽ ആചരിച്ചു.

പുഷ്പാർച്ചനയും നടത്തി. കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും അവസരം എന്നുള്ള ഉമ്മൻചാണ്ടിയുടെ വാക്യം ഉദ്ധരിച്ചുകൊണ്ട് വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ സാധാരണക്കാർക്ക് അവസരം കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് ജമാൽ കോരങ്കോട്ട് അധ്യക്ഷത വഹിച്ചു.പ്രവർത്തനം നടത്തുന്നവരെ ഒരു തരത്തിലും പാർട്ടിയിൽ വെച്ച് പൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

കെപിസിസി മെമ്പർ കെ ടി ജയിംസ് മുഖ്യപ്രഭാഷണം നടത്തി. കെ പി രാജൻ, കോരങ്കോട്ട് മൊയ്തു, വി പി കുഞ്ഞബ്ദുള്ള, സന്ധ്യ കരണ്ടോട്, മുത്തലിബ്, വി പി സുരേഷ്, കെ കെ അഷ്റഫ്, അനസ് നങ്ങാണ്ടി, ഇ ലോഹിതക്ഷൻ, സെബി സെബാസ്റ്റ്യൻ, കെ പി പത്മനാഭൻ,

കെ പി ഹമീദ് എന്നിവർ സംസാരിച്ചു.വി പി അബ്ദുൽ ലത്തീഫ് മാസ്റ്റർ കായക്കൊടി വരച്ച ഉമ്മൻചാണ്ടിയുടെ രേഖാചിത്രം ബ്ലോക്ക് പ്രസിഡണ്ടിന് കൈമാറി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/223184/common-people-should-given-chance-elections-local-bodies-sathyan-kadiangad)